May 2024
ഉഷയുടെ സ്ട്രൈക്കർ ഫാനുകൾ വിപണിയിൽ
Posted on: June 2, 2015
കൊച്ചി : തണുപ്പ് അതിവേഗം ലഭ്യമാക്കാൻ കെൽപുള്ള സ്ട്രൈക്കർ ശ്രേണിയിൽപെട്ട ഫാനുകൾ ഉഷാ ഇന്റർനാഷണൽ വിപണിയിലിറക്കി. ഇത്തവണ ഐപിഎൽ കിരീടം കരസ്ഥമാക്കിയ മുംബൈ ഇന്ത്യൻസ് ടീമംഗങ്ങളായ രോഹിത് ശർമ, ലസിത് മലിങ്ക, ഹർഭജൻ സിങ് എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് സ്ട്രൈക്കർ ഫാനുകൾ വിപണിയിലിറക്കിയത്. മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക സ്പോൺസറായിരുന്നു ഉഷ രോഹിത് ശർമ, മലിങ്ക, റിക്കി പോണ്ടിങ് എന്നിവരെ അണിനിരത്തിക്കൊണ്ടുള്ള പരസ്യങ്ങളും സ്ട്രൈക്കർ ഫാനുകൾക്കായി കമ്പനി തയ്യാറാക്കിയിട്ടുണ്ട്.
സ്ട്രൈക്കർ മില്ലേനിയം, സൂപ്പർ സ്ട്രൈക്കർ, സ്ട്രൈക്കർ നിയോ, സ്ട്രൈക്കർ വൺ, സ്ട്രൈക്കർ ടേബിൾ, വാൾ, പെഡസ്ട്രിയൽ ഫാനുകളാണ് ഈ ശ്രേണിയിൽ പെടുന്നത്. 1950 രൂപ മുതൽ 2200 രൂപവരെയാണ് സ്ട്രൈക്കർ ഫാനുകളുടെ വില.
TAGS: USHA International | Usha Striker Fans |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍