യുടിഐ ഓപ്പർച്യൂണിറ്റീസ് ഫണ്ടിന് 15 ശതമാനം ലാഭവിഹിതം

Posted on: April 21, 2015

UTI-Logo-new-Big കൊച്ചി : യുടിഐ ഓപ്പർച്യൂണിറ്റീസ് ഫണ്ടിന് 15 ശതമാനം നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള യൂണിറ്റൊന്നിന് 1.50 രൂപ ലഭിക്കും. ഡിവിഡൻഡ് ഓപ്ഷൻ-എക്‌സിസ്റ്റിംഗ് പ്ലാനിലും ഡിവിഡൻഡ്
ഓപ്ഷൻ-ഡയറക്ട് പ്ലാനിലും ഉള്ള യൂണിറ്റുകൾക്ക് ലാഭവിഹിത അർഹതയുണ്ടാകും. ഇതിനനുസൃതമായി അറ്റ ആസ്തി മൂല്യത്തിൽ വ്യതിയാനം വരുമെന്ന് അറിയിപ്പിൽ പറയുന്നു.

2015 ഏപ്രിൽ 23 ആയിരിക്കും ലാഭവിഹിതം നിർണയിക്കുന്നതിനുള്ള അടിസ്ഥാന തീയതി. ഡിവിഡൻഡ് ഓപ്ഷൻ-എക്‌സിസ്റ്റിംഗ് പ്ലാനിലെ യൂണിറ്റിന് 2015 ഏപ്രിൽ 16 ലെ കണക്കനുസരിച്ച് അറ്റ ആസ്തി മൂല്യം 20.5752 രൂപയും ഡിവിഡൻഡ് ഓപ്ഷൻ-ഡയറക്ട് പ്ലാനിലേത് 22.5287 രൂപയുമായിരുന്നു. മുഖ്യമായും ഇക്വിറ്റി ഓഹരികളിലും അനുബന്ധ പദ്ധതികളിലും നിക്ഷേപം നടത്തുന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി അധിഷ്ഠിത പദ്ധതിയാണ് 2005 ജൂലൈയിൽ ആരംഭിച്ച യുടിഐ ഓപ്പർച്യൂണിറ്റീസ് ഫണ്ട്. അനൂപ് ഭാസ്‌കർ ആണ് ഫണ്ട് മാനേജർ.