ബജറ്റ് നിർദ്ദേശങ്ങൾ കപ്പൽ ജീവനക്കാർക്ക് നേട്ടമാകും

Posted on: April 1, 2015

National-Union-of-Seafarers

കൊച്ചി : കേന്ദ്ര ബജറ്റിലെ ആദായ നികുതി സംബന്ധമായ നിർദ്ദേശങ്ങൾ ചരക്കു കപ്പലുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിനു മലയാളികൾക്കു നേട്ടമാകും. നാഷണൽ യൂണിയൻ ഓഫ് സീഫെറേർസ് ഇന്ത്യ കഴിഞ്ഞ 20 വർഷമായി ഉന്നയിക്കുന്ന ആവശ്യമാണ് ഇത്തവണ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

സംഘടനയുടെ നിരന്തര ശ്രമത്തിന്റെ ഫലമായി ഉണ്ടായ ഈ നടപടി കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിനു ചരക്കു കപ്പൽ ജീവനക്കാർക്ക് ആദായ നികുതി ഇനത്തിൽ ഗണ്യമായ തുക ഓരോ വർഷവും ലാഭിക്കാൻ സഹായിക്കുമെന്ന് ജനറൽ സെക്രട്ടറി അബ്ദുൾ സേരംഗ് അഭിപ്രായപ്പെട്ടു. വിദേശത്ത് ചരക്കു കപ്പലുകളിൽ ജോലി ചെയ്യുന്ന തുടക്കക്കാരായ ജീവനക്കാർക്ക് പ്രതിമാസം 75,0000 രൂപയ്ക്കടുത്താണ് വരുമാനം ലഭിക്കുന്നത്.