യുടിഐ ടോപ് 100 ഫണ്ടിന് 30 ശതമാനം ലാഭവിഹിതം

Posted on: March 27, 2015

UTI-Mutual-Fund-building-Bi

കൊച്ചി : യുടിഐ ബാലൻസ്ഡ് ഫണ്ടിന് നികുതി രഹിതമായി 15 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള യൂണിറ്റിന് 1.50 രൂപ ക്രമത്തിൽ ഡിവിഡൻഡ് ലഭിക്കും.

ഡിവിഡന്റ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാനിലെയും ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് പ്ലാനിലെയും യൂണിറ്റുകൾക്ക് 2015 മാർച്ച് 26 അടിസ്ഥാന തീയതി പ്രകാരം ലാഭവിഹിതത്തിന് അർഹതയുണ്ടാകും. അറ്റ ആസ്തി മൂല്യത്തിൽ തദനുസൃതമായി മാററം വരും. ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാനിലെ യൂണിറ്റിന് 2015 മാർച്ച് 23 ന് 31.0458 രൂപയായിരുന്നു അറ്റ ആസ്തി മൂല്യം. ഡിവിഡൻഡ്ഓപ്ഷൻ ഡയറക്ട് പ്ലാനിൽ 31.2626 രൂപയും. എം. ശ്രീവത്‌സയാണ് ഫണ്ട് മാനേജർ.

യു ടി ഐ ടോപ് 100 ഫണ്ടിന് 30 ശതമാനം നികുതിരഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതനുസരിച്ച് പത്തു രൂപ മുഖവിലയുള്ള യൂണിറ്റിന് 3 രൂപയായിരിക്കും ഡിവിഡൻഡ്. ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാനിലും ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് പ്ലാനിലും ഉള്ള യൂണിറ്റുകൾക്ക് ലാഭവിഹിതത്തിന് അർഹതയുണ്ടാകും. 2015 മാർച്ച് 26 ആയിരിക്കും അടിസ്ഥാന തീയതി. അറ്റ ആസ്തി മൂല്യം ഇതിനനുസൃതമായി മാറുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാനിൽ യു ടി ഐ ടോപ് 100 ഫണ്ട് യൂണിറ്റിന് 2015 മാർച്ച് 23ന് അറ്റ ആസ്തി മൂല്യം 36.3938 രൂപയും ഡിവിഡൻഡ്ഓപ്ഷൻ ഡയറക്ട് പ്ലാനിലേത് 36.6193 രൂപയുമായിരുന്നു. സ്വാതി കുൽക്കർണിയാണ് ഫണ്ട് മാനേജർ.

യുടിഐ സ്‌പ്രെഡ് ഫണ്ടിന് 6 ശതമാനം നികുതി വിമുക്ത ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള യൂണിറ്റിന് 0.60 രൂപ ആയിരിക്കും ഡിവിഡന്റ്. ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാനിലെയും ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് പ്ലാനിലെയും യൂണിറ്റുകൾക്ക് ലാഭവിഹിതത്തിന് അർഹതയുണ്ടാകും. 2015 മാർച്ച് 26 ആയിരിക്കും ലാഭവിഹിതം കണക്കാക്കുന്നതിനുള്ള അടിസ്ഥാന തീയതി. ഇതേത്തുടർന്ന് അറ്റ ആസ്തി മൂല്യത്തിൽ തദനുസൃതമായി മാററം വരും.

ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാനിൽ യുടിഐ സ്‌പ്രെഡ് ഫണ്ട് യൂണിറ്റിന് 2015 മാർച്ച് 23 ന് 15.9909 രൂപയും ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് പ്ലാനിൽ 16.1194 രൂപയുമായിരുന്നു അറ്റ ആസ്തി മൂല്യം. ഇക്വിറ്റികളിലും ഇക്വിറ്റി ബന്ധമുള്ള സെക്യൂരിറ്റികളിലും ഡെറിവേറ്റീവുകളിലുമാണ് യുടിഐ സ്‌പ്രെഡ് ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തുന്നത്. ശേഷിച്ചത് കടപ്പത്രങ്ങളിലും. കാഷ്, ഡെറിവേറ്റീവ് മാർക്കറ്റ് അന്തരം പരമാവധി ലാഭമാക്കി മാറ്റാൻ പര്യാപ്തമായ നിക്ഷേപക ശൈലി ഈ ഓപ്പൺ എൻഡഡ് ഫണ്ടിന്റെ പ്രത്യേകതയാണ്. കൗശിക് ബസു ആണ് ഫണ്ട് മാനേജർ.

TAGS: UTI Mutual Fund |