ഡിജിറ്റൽ പേമെന്റ് : മുത്തൂറ്റ് ഗ്രൂപ്പും ചില്ലർപേമെന്റസും ധാരണയിൽ

Posted on: March 17, 2015

Muthoot-Finance-Logo-B

കൊച്ചി : മുത്തൂറ്റ് ഗ്രൂപ്പും സ്റ്റാർട്ട് അപ്പ് കമ്പനിയായ ചില്ലാർപേമെന്റ് സൊല്യൂഷൻസും സംയുക്തമായി എറണാകുളത്തെ സിറ്റി ബസുകളിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള കരാർ ഒപ്പുവച്ചു.
സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ നിലവിലുള്ള പ്രീപെയ്ഡ് കാർഡ്(ചില്ലർ കാർഡ്) വഴി ഇവയുടെ വിതരണം കേന്ദ്രീകരിക്കും. പുതിയ ഈ സേവനങ്ങളുടെ പ്രഖ്യാപന വേളയിൽ മുത്തൂറ്റ് ഫിനാൻസ് ചീഫ് ജനറൽ മാനേജർ കെ. ആർ. ബിജി മോൻ, ഓഡിറ്റ് വിഭാഗം ജോയിന്റ് ജനറർ മാനേജർ കിരൺ ജി, ചില്ലർ പേമെന്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആസിഫ് ബഷീർ എന്നിവർ സന്നിഹിതരായിരുന്നു.

ഉപഭോക്താക്കൾക്ക് ബസുകളുടെ വരവ്, പോക്ക് സമയം തത്സമയാടിസ്ഥാനത്തിൽ മൊബൈലിൽ അറിയിക്കുന്നതിനുള്ള ഒരു ഇ-പ്ലാറ്റ്‌ഫോം കൂടി നടപ്പിലാക്കാൻ കമ്പനി ആലോചിക്കുന്നുണ്ട് എന്ന് ചില്ലർ പേയ്‌മെന്റ്‌സ് മാനേജിംഗ് ഡയറക്ടർ ആസിഫ് ബഷീർ കൂട്ടിച്ചേർത്തു.