യെസ് ബാങ്കും യുഎഇ എക്‌സ്‌ചേഞ്ചും കൂടുതൽ സേവന സഹകരണത്തിലേക്ക്

Posted on: March 5, 2015

UAE-Exchange-branch-big

കൊച്ചി : ഫ്‌ളാഷ് റെമിറ്റ്, ഐഎംപിഎസ് സേവനങ്ങൾ സംയോജിപ്പിച്ച് അവതരിപ്പിക്കാൻ യെസ് ബാങ്കും യുഎഇ എക്‌സ്‌ചേഞ്ചും ധാരണയായി. യുഎഇ എക്‌സ്‌ചേഞ്ചിന്റെ തൽസമയ അക്കൗണ്ട് ക്രെഡിറ്റ് സൗകര്യമാണ് ഫ്‌ളാഷ് റെമിറ്റ്. ഇന്ത്യയിൽ ഏതു ബാങ്കിലേക്കും തൽസമയ പണം കൈമാറ്റം സാധ്യമാക്കുന്ന പദ്ധതിയാണ് ഇമ്മീഡിയറ്റ് പേമെന്റ് സർവീസ് (ഐഎംപിഎസ്).

യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഫ്‌ളാഷ് റെമിറ്റും യെസ് ബാങ്കിന്റെ ഐഎംപിഎസും സംയോജിപ്പിക്കുന്നതോടെ യുഎഇ എക്‌സ്‌ചേഞ്ച് ഇടപാടുകാർക്ക് വർഷം മുഴുവൻ ഏതു സമയത്തും ഇന്ത്യയിലെ ഏതു ബാങ്കിലേക്കും തൽസമയം പണമയക്കുന്ന സേവനം പ്രയോജനപ്പെടുത്താനാവും. പണമയക്കുന്നവർക്ക് എസ്എംഎസ് വഴി സ്ഥിരീകരണവും ലഭിക്കും.

യെസ് മണി പ്രോപ്പോസിഷൻ നടപ്പാക്കിയതടക്കം ഐഎംപിഎസ് പ്ലാറ്റ്‌ഫോമിൽ പുതിയ പണമയക്കൽ സേവനങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ യെസ് ബാങ്ക് മുൻ നിരയിലാണ്. ഗൾഫ് മേഖലയിലുള്ളവർക്ക് വളരെ സൗകര്യപ്രദമായ സേവനങ്ങളാവും പുതിയ പദ്ധതിയിലൂടെ ലഭിക്കുകയെന്ന് യെസ് ബാങ്ക് ഇന്റർനാഷണൽ ബാങ്കിൽ ഗ്രൂപ്പ് പ്രസിഡന്റ് അരുൺ അഗ്രവാൾ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾക്ക് അതിവേഗ സേവനങ്ങൾ നൽകുന്ന നടപടികൾ ആവിഷ്‌ക്കരിക്കുന്ന കാര്യത്തിൽ യു.എ.ഇ. എക്‌സ്‌ചേഞ്ച് എന്നും മുന്നിലാണെന്ന് യുഎഇ എക്‌സ്‌ചേഞ്ച് ഡെപ്യൂട്ടി സിഇഒ പ്രമോദ് മങ്കാട്ട് ചൂണ്ടിക്കാട്ടി. ഈ ലക്ഷ്യത്തോടെയാണ് യെസ് ബാങ്കുമായി പ്രത്യേക സഹകരണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.