ഷോർട്ട് ടേം ഇൻകം ഫണ്ടുകളിലെ നിക്ഷേപത്തിന് അനുകൂല സമയം

Posted on: February 13, 2015

Save-Invest-big

കൊച്ചി : മ്യൂച്വൽ ഫണ്ടുകളിൽ ഭാഗ്യം തേടുന്ന നിക്ഷേപകർ ഷോർട്ട് ടേം ഇൻകം ഫണ്ടുകളോട് ആഭിമുഖ്യം കാണിക്കുന്ന പ്രവണത ശക്തമായതായി വിദഗധർ. നിലവിലുള്ള സാഹചര്യത്തിൽ ഹ്രസ്വകാലപരിധിയിലെ മൂലധന സുസ്ഥിരതയോടൊപ്പം താരതമ്യേന മെച്ചപ്പെട്ട ആദായവും ഷോർട്ട് ടേം ഇൻകം ഫണ്ടുകൾ ഉറപ്പാക്കുന്നുവെന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഈ വിഭാഗത്തിൽ ഏറ്റവും മുൻപന്തിയിലാണ് ഉയർന്ന ക്രെഡിറ്റ് ക്വാളിറ്റിക്കും നിക്ഷേപ വൈവിധ്യത്തിനും ഊന്നൽ നൽകുന്ന യു ടി ഐ ഷോർട്ട് ടേം ഇൻകം ഫണ്ടിന്റെ സ്ഥാനം. മൂലധന വിപണിയിലെ മുന്തിയ സെക്യൂരിറ്റികളും ഉയർന്ന നിലവാരം പുലർത്തുന്ന കടപ്പത്രങ്ങളും ഉൾപ്പെട്ട പോർട്ട്‌ഫോളിയോ കുറഞ്ഞ റിസ്‌കിൽ ന്യായമായ ആദായവും മികച്ച ലിക്വിഡിറ്റിയും യു ടി ഐ ഷോർട്ട് ടേം ഇൻകം ഫണ്ടിനു വാഗ്ദാനം ചെയ്യുന്നു.

നാലു വർഷമാണ് മെച്യൂരിറ്റി കാലാവധി. പലിശ നിരക്കുകളുടെ കാര്യത്തിൽ തുടരുന്ന അനിശ്ചിതത്വം ഷോർട്ട് ടേം ഇൻകം ഫണ്ടിന് അനുകൂല സാഹചര്യമൊരുക്കുന്നു. മെച്ചപ്പെട്ട ലിക്വിഡിറ്റി ഉള്ളതിനാലും എഫ് ഐ ഐ യുടെ രംഗപ്രവേശം പ്രതീക്ഷിക്കുന്നതിനാലും 6-12 മാസത്തിനുള്ളിൽത്തന്നെ ഉന്നത സ്ഥായിയിലെത്താൻ ഷോർട്ട് ടേം ഇൻകം ഫണ്ടിനു സാധിക്കുമെന്ന വിശ്വാസമുള്ളതുകൊണ്ട് തികഞ്ഞ ശുഭപ്രതീക്ഷയോടെ നിക്ഷേപകർക്കായി ഇതിനെ പരിചയപ്പെടുത്താൻ കഴിയുമെന്ന് ഫണ്ട് മാനേജർ സൂധീർ അഗർവാൾ പറഞ്ഞു.

സ്ഥിരമായി ബെഞ്ച് മാർക്ക് ഇൻഡക്‌സിനെ മറികടന്ന പ്രകടനമാണ് യു ടി ഐ ഷോർട്ട് ടേം ഇൻകം ഫണ്ട് കാഴ്ചവച്ചിട്ടുള്ളത്. 2014 ഡിസംബർ 31 ലെ കണക്കനുസരിച്ച് 9.28 % ആയിരുന്നു റിട്ടേൺ. ബെഞ്ച് മാർക്ക് ഇൻഡക്‌സ് പ്രകാരം നൽകേണ്ടിയിരുന്നത് 7.62 ശതമാനവും.