യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ടിന്റെ നിക്ഷേപം 22,000 കോടി

Posted on: September 13, 2021

കൊച്ചി : യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ടിന്റെ നിക്ഷേപം 22,000 കോടി രൂപ കടന്നതായി 2021 ആഗസ്റ്റ് 31 വരെയുളള കണക്കുകള്‍ സൂചിപ്പിക്കുന്നു. മൊത്തം ആസ്തികളുടെ 65% ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപിക്കുന്ന ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി ഫണ്ടില്‍ 14 ലക്ഷത്തിലധികം നിക്ഷേപകരാണുള്ളത്.

1992-ല്‍ ആരംഭിച്ച യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് വിഭാഗത്തിലെ ഏറ്റവും പഴയ ഫണ്ടുകളില്‍ ഒന്നാണിത്, ഈ ഫണ്ടിന് സ്ഥിരതയുള്ള പ്രകടനത്തിന്റെ ദീര്‍ഘകാല ട്രാക്ക് റെക്കോര്‍ഡാണുള്ളത്.

ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍& ടി ഇന്‍ഫോടെക്, എച്ച്ഡിഎഫ്സി , കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, മൈന്‍ഡ്ട്രീ, ആസ്ട്രല്‍, ഇന്‍ഫൊ-എഡ്ജ് (ഇന്ത്യ) എന്നിവയിലാണ് പദ്ധതിയുടെ നിക്ഷേപത്തിന്റെ 42 ശതമാനവും എന്നാണ് 2021 ആഗസ്റ്റ് 31 വരെയുള്ള കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് ‘കോര്‍’ ഇക്വിറ്റി പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കാനും സാമ്പത്തിക മൂല്യം സൃഷ്ടിക്കുന്ന ഗുണനിലവാരമുള്ള ബിസിനസുകളിലെ നിക്ഷേപത്തിലൂടെ ദീര്‍ഘകാല മൂലധന വളര്‍ച്ച തേടുന്നവര്‍ക്കും അനുയോജ്യമാണ്. മിതമായ റിസ്‌ക്-പ്രൊഫൈലുള്ള നിക്ഷേപകര്‍, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിന് കുറഞ്ഞത് 5 മുതല്‍ 7 വര്‍ഷം വരെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്.

 

TAGS: UTI Mutual Fund |