പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് മിനിമം ബാലൻസ് 500 രൂപ

Posted on: December 4, 2020

തിരുവനന്തപുരം : പോസ്റ്റ് ഓഫിസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെ കുറഞ്ഞ ബാലന്‍സ് തുക 50 രൂപയില്‍ നിന്ന് 500 ആക്കിയ തീരുമാനം ഈ മാസം 12 ന് പ്രാബല്യത്തില്‍വരും.

നിലവില്‍ മിനിമം ബാലന്‍സ് 500 രൂപയില്‍ താഴെയുള്ള എല്ലാ അക്കൗണ്ട് ഉടമകളും 11 ന് മുന്‍പായി ഇത് 500 രൂപയെങ്കിലുമാക്കണമെന്നു ചീഫ് പോസ് മാര്‍ ജനറല്‍ അറിയിച്ചു. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകളില്‍ നിന്നു സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പ്രവൃത്തി ദിവസം മെയിന്റനന്‍സ് ഫീസായി 100 രൂപയും നികുതിയും കുറയ്ക്കും.

 

TAGS: Indian Post |