എല്ലാ തപാല്‍ ഓഫീസിലും സമ്പാദ്യപദ്ധതി

Posted on: July 27, 2020

ന്യൂഡല്‍ഹി : ചെറുകിട സമ്പാദ്യ പദ്ധതി പ്രകാരമുള്ള നിക്ഷേപങ്ങള്‍ ഇനി മുതല്‍ രാജ്യത്തെ എല്ലാ തപാല്‍ ഓഫീസുകളിലും സ്വീകരിക്കും. ഇതുവരെ നഗരങ്ങളിലെ തപാല്‍ ഓഫീസുകളില്‍ മാത്രമായിരുന്നു ഈ സൗകര്യം. 1,31,113 തപാല്‍ ഓഫീസുകളില്‍ കൂടി ഈ സേവനം ലഭ്യമാക്കി.

എന്‍എസ് സി, പിപിഎഫ്, കിസാന്‍ വികാസ് പത്ര, സീനിയര്‍ സിറ്റിസന്‍സ് സേവിംഗ്‌സ് സ്‌കീം, പ്രതിമാസ നിക്ഷേപ പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇനി ലഭിക്കും.

TAGS: Indian Post |