കടപ്പത്രങ്ങളുമായി മുത്തൂറ്റ് മിനി

Posted on: June 7, 2020

 

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ (സെക്യൂര്‍ഡ് എന്‍.സി.ഡി) പബ്‌ളിക് ഇഷ്യു ആരംഭിച്ചു. 100 കോടി രൂപയുടെ അടിസ്ഥാന ഇഷ്യുവും 100 കോടികൂടി അധികമായി സമാഹരിക്കാനുള്ള ഓപ്ഷനും സഹിതം 200 കോടി രൂപയുടെതാണ് ഇഷ്യു, ജൂണ്‍ 26-ന് ഇഷ്യൂ അവസാനിക്കും.

480 ദിവസം മുതല്‍ 85 മാസം വരെ വിവിധ കാലാവധികളിലുള്ള സ്‌കീമുകള്‍ ലഭ്യമാണ്. കാലാവധിയനുസരിച്ച് അദായനിരക്ക് 9.50 ശതമാനം മുതല്‍ 10.50 ശതമാനം വരെയാണ്. 85 മാസത്തില്‍ നിക്ഷേപം ഇരട്ടിയാകുന്നതാണ് സ്‌കീം. പലിശ പ്രതിമാസമായോ കാലാവധി തീരുന്ന മുറയ്ക്ക് മുതലിനോടൊപ്പമോ നേടാവുന്ന വിവിധ ഓപ്ഷനുകള്‍ ലഭ്യമാണ്.