യു ടി ഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് സീരീസ് -2 എൻ എഫ് ഒ 18 വരെ

Posted on: December 8, 2014

UTI-Mutual-Fund-building-Bi

യു ടി ഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്-സീരീസ് 2 ന്റെ ന്യൂ ഫണ്ട് ഓഫറിനു തുടക്കമായി. 1102 ദിവസ കാലാവധിയുള്ള ഈ ക്ലോസ് എൻഡഡ് ഇക്വിറ്റി സ്‌കീമിന്റെ എൻ എഫ് ഒ ഈ മാസം 18 വരെയാണ്. മുഖവില 10 രൂപ.

മുഖ്യമായും ദീർഘകാലത്തിൽ സമ്പത്ത് ലക്ഷ്യമിടുന്ന നിക്ഷേപകരെ മുന്നിൽക്കണ്ടുള്ളതാണ് സീരീസ് 2 പദ്ധതി. ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ഇക്വിറ്റികളിലും ഇക്വിറ്റി അനുബന്ധ സെക്യൂരിറ്റികളിലുമായിരിക്കും നിക്ഷേപത്തിന്റെ ഗണ്യഭാഗവും മുതൽ മുടക്കുക. നിക്ഷേപക പോർട്ട്‌ഫോളിയോയിൽ ഒരേ സമയം ഏകദേശം 30 സ്‌റ്റോക്കുകളുണ്ടാവും. സൂക്ഷ്മ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തുന്ന യു ടി ഐ ഓപ്പർച്യൂണിറ്റീസ് ഫണ്ടുകളുടെ നിക്ഷേപ പട്ടികയിൽ നിന്നായിരിക്കും ഈ സ്റ്റോക്കുകൾ തിരഞ്ഞെടുക്കുന്നതെന്ന് ഫണ്ട് മാനേജർമാരായ അനൂപ് ഭാസ്‌കറും ലളിത് നമ്പ്യാരും പറഞ്ഞു.

റെഗുലർ പ്ലാനും ഡയറക്ട് പ്ലാനും ഉൾപ്പെടുന്നതാണ് സ്‌കീം. പേ ഔട്ട് സൗകര്യത്തോടെയുള്ള ഗ്രോത്ത് ഓപ്ഷനും ഡിവിഡന്റ് ഓപ്ഷനും രണ്ട് പ്ലാനിലുമുണ്ട്.