ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണിന്റെ ആറ് മ്യൂച്വല്‍ഫണ്ട് പദ്ധതികള്‍ അവസാനിപ്പിച്ചു

Posted on: April 25, 2020

മുംബൈ : ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ഇന്ത്യയിലെ സ്ഥിരവരുമാന കടപ്പത്ര നിക്ഷേപങ്ങളിലുള്ള ആറു മ്യൂച്വല്‍ഫണ്ട് പദ്ധതികള്‍ അവസാനിപ്പിച്ചു. 2020 ഏപ്രില്‍ 23-ന് ഇത് പ്രാബല്യത്തിലായതായി കമ്പനി അറിയിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിപണി വേഗത്തില്‍ പഴയനിലയിലാകില്ലെന്ന വിലയിരുത്തലിലാണ് നടപടി.

ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട്, ഡൈനാമിക് അക്രുവല്‍ ഫണ്ട്, ക്രെഡിറ്റ് റിസ്‌ക് ഫണ്ട്, ഷോര്‍ട്ട് ടേം ഇന്‍കം പ്ലാന്‍, അള്‍ട്ര ഷോര്‍ട്ട് ബോണ്ട് ഫണ്ട്, ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്നിവയാണ് നിര്‍ത്തിയ ഏകദേശം 25,000 കോടിയുടെ ആസ്തിയാണ് ഈ ഫയലുകളില്‍ കൈകാര്യം ചെയ്തിരുന്നത്.

പദ്ധതി നിര്‍ത്തിയതോടെ ഇവയുടെ യൂണിറ്റുകള്‍ ഇനി വാങ്ങാനോ വില്‍ക്കാനോ കഴിയില്ല. നിലവിലുള്ള നിക്ഷേപകര്‍ക്ക് ഏപ്രില്‍ 24 മുതല്‍ ഈ പദ്ധതികളിലെ നിക്ഷേപം ഉടനടി പിന്‍വലിക്കാനാകില്ല. കാലാവധി തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമേ നിക്ഷേപം തിരികെകിട്ടൂ.