ഫ്രാങ്ക്‌ലിൻ ബ്ലൂചിപ്പ്, പ്രൈമ ഫണ്ടുകൾക്കു 20 വയസ്

Posted on: December 1, 2013

Franklin-Logo

ഫ്രാങ്ക്‌ലിൻ ഇന്ത്യ ബ്ലൂചിപ്പ് ഫണ്ട് (എഫ് ഐ ബി സി എഫ്), ഫ്രാങ്ക്‌ലിൻ ഇന്ത്യ പ്രൈമ ഫണ്ട് (എഫ് ഐ പി എഫ്) മികച്ച പ്രകടനത്തോടെ രണ്ടു ദശകങ്ങൾ പൂർത്തിയാക്കുന്നു. മ്യൂച്വൽഫണ്ട് വ്യവസായം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തതിന് പിന്നാലെ 1993 ഡിസംബറിലാണ് രണ്ട് സ്‌കീമുകളും ആദ്യമായി അവതരിപ്പിച്ചത്.

കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഈ രണ്ടു ഫണ്ടുകളും നിക്ഷേപകരെ തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ സഹായിച്ചുവെന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഫ്രാങ്ക്‌ലിൻ ടെമ്പിൾടൺ ഇൻവെസ്റ്റ്‌മെന്റ്‌സ് ഇന്ത്യ പ്രസിഡന്റ
ഹർഷേന്ദു ബിന്ദാൽ ചൂണ്ടിക്കാട്ടി.

മാർക്കറ്റുകൾ നിരവധി വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിച്ചു. നിക്ഷേപമാകട്ടെ ഒരു നിരന്തര പാഠ്യപരിപാടിയായി മാറി. സുദീർഘമായ കാലം കൊണ്ട് ഇക്വിറ്റികൾക്ക് സാധ്യമാകുന്ന വിധത്തിൽ വൻനേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് ഈ രണ്ടു ഫണ്ടുകളുടെയും ട്രാക്ക് റെക്കോഡുകൾ സൂചിപ്പിക്കുന്നതെന്ന് ഫ്രാങ്ക്‌ലിൻ ടെമ്പിൾടൺ ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ ഇന്ത്യ ഫ്രാങ്ക്‌ലിൻ ഇക്വിറ്റി വിഭാഗം ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫിസർ കെ എൻ ശിവസുബ്രഹ്മണ്യൻ പറഞ്ഞു.