യുടിഐ ഇഎല്‍എസ്എസിന്റെ നിക്ഷേപകര്‍ 1.72 ലക്ഷം

Posted on: April 17, 2020

കൊച്ചി: യുടിഐ ലോങ് ടേം ഇക്വിറ്റി ഫണ്ടിന്റെ (ടാക്സ് സേവിങ്) ആകെ നിക്ഷേപകര്‍ 1.72 ലക്ഷമാണെന്ന് മാര്‍ച്ച് 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആയിരം കോടി രൂപയിലേറെ വരുന്ന ആസ്തികളാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്. വിപണിയുടെ വിവിധ ഘട്ടങ്ങളില്‍ വന്‍കിട, ഇടത്തരം, ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുന്ന രീതിയാണ് ഇഎല്‍എസ്എസ് വിഭാഗത്തില്‍ പെടുന്ന ഈ പദ്ധതിയുടേത്. 2020 മാര്‍ച്ച് 31-ലെ കണക്കുകള്‍ പ്രകാരം പദ്ധതിയുടെ 64 ശതമാനവും വന്‍കിട ഓഹരികളിലാണു നിക്ഷേപിച്ചിരിക്കുന്നത്.

മൂന്നു വര്‍ഷത്തെ ലോക്ക് ഇന്‍ കാലാവധിയുള്ള ഇത് ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാണ്. ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ആനൂകൂല്യവും ലഭ്യമാണ്. ആദായ നികുതി ആനൂകൂല്യം ലഭിക്കുന്ന മറ്റു നിക്ഷേപ പദ്ധതികളേക്കാള്‍ കുറഞ്ഞ രീതിയില്‍ മൂന്നു വര്‍ഷത്തെ ലോക്ക് ഇന്‍ കാലാവധിയേ ഉള്ളു എന്നതാണ് ഇഎല്‍എസ്എസ് പദ്ധതികളുടെ വലിയൊരു ഗുണം. പുതിയ സാമ്പത്തിക വര്‍ഷത്തിലേക്കു കടക്കുന്ന വേളയില്‍ ഇത്തരം നിക്ഷേപങ്ങളെ പരിഗണിക്കാവുന്നതാണ്.

TAGS: UTI Mutual Fund |