കെ എസ് എഫ് ഇ ചിട്ടി നറുക്കെടുപ്പ് ഏപ്രിൽ 20 വരെ നീട്ടി

Posted on: March 29, 2020

തിരുവനന്തപുരം : കോവിഡ് 19 പ്രതിസന്ധി കണക്കിലെടുത്ത് എല്ലാ കെ എസ് എഫ് ഇ ശാഖകളിലെയും ചിട്ടി നറുക്കെടുപ്പ് ഏപ്രിൽ 20 വരെ നീട്ടി. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഇടപാടുകാർ പുതുക്കി നിശ്ചയിക്കുന്ന ലേല തീയതിക്കു മുൻപ് തവണസംഖ്യ അടച്ചാൽ മതി.

വായ്പ പദ്ധതികളുടെ മാർച്ച് 20 മുതൽ 2020 ജൂൺ 30 വരെയുള്ള തവണകൾക്ക് പിഴപ്പലിശയും ഒഴിവാക്കി. ചിട്ടികളിൽ ജൂൺ 30 വരെയുള്ള കാലയളവിൽ തവണസംഖ്യയിലെ പിഴപ്പലിശ നേരത്തെ പൂർണമായി ഒഴിവാക്കി ചിട്ടി വിളിച്ചെടുത്ത ഇടപാടുകാർക്ക് ഇക്കാലയളവിൽ മടക്ക് വന്നാലും ഡിവിഡന്റ് നൽകും.

റവന്യൂ റിക്കവറി നടപടികൾ ജൂൺ 30 വരെയുണ്ടാകില്ല. കുടിശിക നിവാരണ സമാശ്വാസ നടപടിയായി 2019-20 സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിച്ച ഇളവ് ഏപ്രിൽ 30 വരെ നീട്ടി. സാധാരണക്കാർക്ക് ഉണ്ടായേക്കാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹരിക്കാമെന്ന നിലയിൽ 10,000 രൂപ വരെയുള്ള സ്വർണപ്പണയ വായ്പ 1 ശതമാനം പലിശ കുറച്ച് 8.5 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. നാളെ മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ ഒരു ഓഫീസ് മാത്രമേ പ്രവർത്തിക്കൂ. ആസ്ഥാന ഓഫീസും മേഖലാ ഓഫീസുകളും പ്രവർത്തിക്കും.

TAGS: KSFE |