മുത്തൂറ്റ് ഫിനാന്‍സ് 150 ശതമാനം ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചു

Posted on: March 21, 2020

കൊച്ചി : സ്വര്‍ണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 15 രൂപ എന്ന നിലയില്‍ 150 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഈ ഇടക്കാല ലാഭവിഹിതം 2020 ഏപ്രില്‍ 15-നോ അതിനു മുന്‍പോ ഓഹരി ഉടമകള്‍ക്കു നല്‍കും. ലാഭവിഹിത വിതരണ നികുതി അടക്കം 723 കോടി രൂപയാണ് ഇതിനായി വേണ്ടി വരിക. 2020 മാര്‍ച്ച് 25ന് പട്ടികയിലുള്ള ഓഹരി ഉടമകള്‍ക്കാണ് ലാഭവിഹിതത്തിന് അര്‍ഹത. കഴിഞ്ഞ വര്‍ഷം കമ്പനി 120 ശതമാനം ലാഭവിഹിതമാണു നല്‍കിയത്.

TAGS: Muthoot Finance |