യുടിഐ ആര്‍ബിട്രേജ് ഫണ്ടില്‍ നിന്ന് ശരാശരി 6.40 ശതമാനം നേട്ടം

Posted on: February 13, 2020

കൊച്ചി: വിപണിയില്‍ വന്‍ തോതില്‍ ചാഞ്ചാട്ടങ്ങള്‍ അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നിക്ഷേപകര്‍ക്ക് ഏറെ താല്‍പ്പര്യം തോന്നുന്ന പദ്ധതികളാണ് ആര്‍ബിട്രേജ് വിഭാഗത്തില്‍ പെട്ടവ. കുറഞ്ഞ നഷ്ട സാധ്യതയാണ് ഇവയുടെ മുഖ്യ സവിശേഷത. ഈ വിഭാഗത്തില്‍ പെട്ട ആദ്യ തലമുറാ പദ്ധതിയായ യുടിഐ ആര്‍ബിട്രേജ് ഫണ്ട് പ്രതിദിന റോളിങ് അടിസ്ഥാനത്തില്‍ ആറു മാസത്തില്‍ ശരാശരി 6.40 ശതമാനം നേട്ടമാണു നല്‍കിയിട്ടുള്ളത്. കുറഞ്ഞത് 4.95 ശതമാനവും, കൂടിയത് 9.37 ശതമാനവും നേട്ടം ഇതു നല്‍കിയിട്ടുമുണ്ട്.

ഓഹരി അധിഷ്ഠിത പദ്ധതിയായതിനാല്‍ മൂലധന ലാഭ നികുതി അടക്കമുള്ളവയുടെ നേട്ടവും ഇതിലൂടെ ലഭ്യമാക്കാനാവുന്നുണ്ട്. കടപത്രങ്ങളുടെ വിഭാഗത്തില്‍ എഎഎ, എ1പ്ലസ് എന്നീ വിഭാഗങ്ങളിലുള്ള 175-250 ദിവസ കാലാവധിയുള്ള നിക്ഷേപങ്ങളാണ് പരിഗണിക്കുന്നത്. 2019 ജനുവരിയില്‍ 1319 കോടി രൂപ കൈകാര്യം ചെയ്തിരുന്ന പദ്ധതി 2020 ജനുവരി 31 ആയപ്പോഴേക്ക് ഇത് 3422 കോടി രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

TAGS: UTI Mutual Fund |