സൗത്ത് ഇന്ത്യന്‍ ബാങ്ക് 500 കോടി സമാഹരിക്കും

Posted on: January 21, 2020

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് കടപത്രങ്ങളുടെ വില്‍പ്പനയിലൂടെ 500 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ബിസിനസ് വിപുലീകരണത്തിന് പണം കണ്ടെത്താനാണ് ഇത്. ഓഹരിയാക്കി മാറ്റാനാകാത്ത കടപത്രങ്ങളായിരിക്കും പുറത്തിറക്കുക. ഒരു ലക്ഷം രൂപയായിരിക്കും കടപത്രങ്ങളുടെ മുഖവില. 300 കോടിയുടേതായിരിക്കും കടപത്ര വില്‍പ്പന. കൂടുതല്‍ ആവശ്യക്കാര്‍ വന്നാല്‍ 200 കോടി രൂപ കൂടി സമാഹരിക്കാനാണ് പദ്ധതി.