ഇരട്ട നേട്ടവുമായി യുടിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ട്

Posted on: December 8, 2019

ഓഹരി വിപണിയുടെ ചാഞ്ചാട്ടങ്ങളെ മറി കടക്കാൻ സഹായിക്കുന്നവയാണ് ഇഎൽഎസ്എസ് എന്ന ഓഹരി അധിഷ്ഠിത സമ്പാദ്യ പദ്ധതികൾ. മൂന്നു വർഷത്തെ ലോക്ക് ഇൻ പീരിയഡ്.

മികച്ച നേട്ടവും നികുതി ആനുകൂല്യവുമുൾപ്പടെ ഇരട്ട നേട്ടമാണ് യുടിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ട് (ടാക്സ് സേവിംഗ്) വാഗ്ദാനം ചെയ്യുന്നത്. 2019 നവംബർ 30 ലെ കണക്കുകൾ പ്രകാരം 1.72 നിക്ഷേപകരിലായി 1,200 കോടി രൂപയുടെ ആസ്തികളാണ് ഈ പദ്ധതിയിലുള്ളത്. ആരോഗ്യകരമായ വരുമാന നിരക്ക്, ക്യാഷ് ഫ്ളോ, മികച്ച മാനേജുമെന്റ് തുടങ്ങിയവയുള്ള കമ്പനികളിൽ നിക്ഷേപിക്കുന്ന രീതിയാണ് ഈ പദ്ധതിക്കുള്ളത്. ഇതോടൊപ്പം മികച്ച വരുമാനവും ലഭ്യമാക്കാൻ ശ്രമിക്കും.

ഈ പദ്ധതിയുടെ നിക്ഷേപത്തിന്റെ 62 ശതമാനവും ലാർജ് കാപ് വിഭാഗത്തിലാണ്. ശേഷിക്കുന്നത് ചെറുകിട, ഇടത്തരം ഓഹരികളിലുമാണെന്ന് 2019 നവംബർ 30-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ഐടിസി, ഇൻഡസ് ഇൻഡ് ബാങ്ക്, ഗുജറാത്ത് ഗ്യാസ്, ഭാരതി എയർടെൽ, മുത്തൂറ്റ് ഫിനാൻസ്, എൻടിപിസി തുടങ്ങിയവയിലാണ് പദ്ധതിയുടെ 44 ശതമാനം നിക്ഷേപവും. മൂന്നു വർഷത്തെ ലോക്ക് ഇൻ കാലത്തിന്റെ പിൻബലത്തിൽ നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് അനുയോജ്യമായൊരു പദ്ധതിയാണിത്.