യുടിഐ വാല്യൂ ഓപര്‍ച്യൂണിറ്റീസ് ഫണ്ടിന്റെ ആസ്തി 4300 കോടി രൂപയിലെത്തി

Posted on: October 16, 2019

കൊച്ചി: യുടിഐ ഓപര്‍ച്യൂണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 4,300 കോടി രൂപയിലെത്തിയതായി 2019 സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 4.85 ലക്ഷം യൂണിറ്റ് ഉടമകളും ഈ കാലയളവില്‍ ഫണ്ടിനുണ്ട്. 2005-ല്‍ തുടക്കം കുറിച്ച ഈ പദ്ധതിയുടെ 72 ശതമാനത്തോളം നിക്ഷേപവും ലാര്‍ജ് ക്യാപ് വിഭാഗത്തിലെ ഓഹരികളിലാണ്. ശേഷിക്കുന്നവ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളിലുമാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ഐടിസി, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയില്‍ തുടങ്ങിയവയിലാണ് 48 ശതമാനത്തോളം നിക്ഷേപവും. തങ്ങളുടെ മുഖ്യ ഓഹരി നിക്ഷേപം കെട്ടിപ്പടുക്കുവാനും ദീര്‍ഘകാല മൂലധന വളര്‍ച്ച നേടുവാനും ഉദ്ദേശിക്കുന്നവരെ സംബന്ധിച്ച് ഏറെ ഗുണകരമായൊരു പദ്ധതിയാണ് യുടിഐ വാല്യു ഓപര്‍ച്യൂണിറ്റീസ് ഫണ്ട്. വിവിധ വിപണി സാഹചര്യങ്ങളില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു സവിശേഷത.

TAGS: UTI Mutual Fund |