യു.ടി.ഐ. വാല്യൂ ഓപര്‍ച്യൂണിറ്റീസ് ഫണ്ടിന്റെ ആസ്തി 4,493 കോടി രൂപ

Posted on: July 11, 2019

കൊച്ചി: യു.ടി.ഐ.യുടെ വാല്യൂ ഓപര്‍ച്യൂണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 4,493 കോടി രൂപയിലെത്തി. പദ്ധതിയിലെ ആകെ യൂണിറ്റ് ഉടമകളുടെ എണ്ണം 4.90 ലക്ഷമായതായും ജൂണ്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പദ്ധതിയുടെ 75 ശതമാനവും ലാര്‍ജ് ക്യാപ് വിഭാഗത്തിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും ജൂണ്‍ 30ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ശേഷിക്കുന്നത് മിഡ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളിലാണ്.

വിപണിയുടെ വിവിധ ഘട്ടങ്ങളില്‍ വളര്‍ച്ചയുടേയും മൂല്യത്തിന്റേയും അടിസ്ഥാനത്തില്‍ വിവിധ നിക്ഷേപ രീതികള്‍ പിന്തുടരുന്നതാണ് നിക്ഷേപകര്‍ക്കു ഗുണകരമെന്ന ചിന്താഗതിയുമായാണ് യു.ടി.ഐ. വാല്യൂ ഓപര്‍ച്യൂണീറ്റീസ് ഫണ്ട് മുന്നേറുന്നത്. ഓരോ ഓഹരിയുടേയും മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള അവസരങ്ങള്‍ വിലയിരുത്തിയാണ് യു.ടി.ഐ. വാല്യൂ ഓപര്‍ച്യൂണിറ്റീസ് ഫണ്ട് നിക്ഷേപം നടത്തുന്നത്.

എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ടി.സി.എസ്., ഐ.ടി.സി., ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, സണ്‍ ഫാര്‍മ, എസ്.ബി.ഐ. തുടങ്ങിയവയാണ് പദ്ധതിയുടെ നിക്ഷേപത്തിന്റെ 48 ശതമാനത്തോളം കയ്യാളുന്നത്.

TAGS: UTI Mutual Fund |