കടപ്പത്രം വഴി മുത്തൂറ്റ് ഫിനാന്‍സ് 1000 കോടി രൂപ സമാഹരിക്കും

Posted on: May 15, 2019

കൊച്ചി: ഓഹരിയാക്കി മാറ്റാവാനാത്ത കടപ്പത്രം ഇഷ്യു ചെയ്ത് മുത്തൂറ്റ് ഫിനാന്‍സ് 1000 കോടി രൂപ സമാഹരിക്കും. ഇഷ്യു മേയ് പത്തിന് തുടങ്ങി ജൂണ്‍ പത്തിന് അവസാനിക്കും. ആവശ്യമെങ്കില്‍ തീയതി നീട്ടും.

ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ ക്രിസില്‍ ലിമിറ്റഡും ഇക്ര ലിമിറ്റഡ് ഡബിള്‍ എ സ്റ്റേബിള്‍ റേറ്റിംഗ് ഇഷ്യുവിന് നല്‍കിയിട്ടുണ്ട്. കടപ്പത്രം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.
പ്രതിമാസമോ വാര്‍ഷികാടിസ്ഥാനത്തിലോ പലിശ വാങ്ങാമെന്നതുള്‍പ്പെടെ കടപ്പത്രത്തിന് പത്ത് വ്യത്യസ്ത നിക്ഷേപ ഓപ്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. അല്ലെങ്കില്‍ പലിശയുള്‍പ്പെടെ കടപ്പത്രം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ തിരികെ വാങ്ങാം. കടപ്പത്രത്തിന്റെ വാര്‍ഷികവരുമാനം (യീല്‍ഡ്) 9.25-10 ശതമാനത്തിനിടയിലാണ്.

കമ്പനിക്ക് ദീര്‍ഘകാലത്തിലുള്ള ഫണ്ട് സ്വരൂപിക്കുവാന്‍ ഈ ഇഷ്യു സഹായകമാകും. ഇതുവഴി കമ്പനിയുടെ വായ്പാസ്രോതസുകള്‍ വൈവിധ്യവത്കരിക്കുവാനും കഴിയും. കൂടാതെ ഉയര്‍ന്ന നെറ്റ്‌വര്‍ത്ത് ഉള്ള നിക്ഷേപകര്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും ദീര്‍ഘകാലത്തില്‍ മികച്ച വരുമാനം ഉറപ്പാക്കുവാനും ഈ നിക്ഷേപം സഹായിക്കും.”, മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

കടപ്പത്രം ഇഷ്യു ചെയ്തു സ്വരൂപിക്കുന്ന തുക വായ്പ നല്‍കുന്നതിനാണ് കമ്പനി ഉപയോഗിക്കുക. ബിഎസ്ഇയില്‍ ലഭ്യമായ ബിഡ്ഡിംഗ് ഡാറ്റ അനുസരിച്ച്, 2019 മെയ് 14 വരെ, 155 കോടി രൂപ വരെ ലേലം നടത്തുന്നുണ്ട്.

ഇഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, എ. കെ. ക്യാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവരാണ് ലീഡ് മാനേജര്‍മാര്‍. ഐഡിബിഐ ട്രസ്റ്റീഷിപ്പ് സര്‍വീസസ് ലിമിറ്റഡ് ആണ് ഡിബഞ്ചര്‍ ട്രസ്റ്റി. ലിങ്ക് ഇന്‍ടൈം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്റെ രജിസ്ട്രാര്‍.

TAGS: Muthoot Finance |