നേട്ടമുണ്ടാക്കാൻ യുടിഐ ഡൈനാമിക് ബോണ്ട് ഫണ്ട്

Posted on: November 15, 2016

uti-mutual-fund-logo-big-a

കൊച്ചി : വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾ നേട്ടമാക്കുക എന്ന രീതിയിലാണ് യുടിഐ യുടെ ഡൈനാമിക് ബോണ്ട് ഫണ്ട് മുന്നേറുന്നത്. ന്യായമായ ലിക്വിഡിറ്റിയോടൊപ്പം മികച്ച വരുമാനവും പ്രദാനം ചെയ്യാനാണ് സജീവമായ നിക്ഷേപ ആസൂത്രണത്തിലൂടെ ഈ ഫണ്ട് ശ്രമിക്കുന്നത്. പലിശ നിരക്കുമായി ബന്ധപ്പെട്ട ചലനങ്ങൾക്കനുസൃതമായി നിക്ഷേപ നീക്കങ്ങൾ നടത്തുകയെന്നതും ഇതിന്റെ രീതിയാണ്. പലിശ നിരക്കു വർധിക്കുന്ന വേളയിൽ കാലാവധി ചുരുക്കി മൂലധനം സംരക്ഷിക്കാൻ ഇതിലൂടെ സാധിക്കും. അതേപോലെ പലിശ നിരക്കു വർധിക്കുന്ന വേളയിൽ ആകർഷകമായ നേട്ടങ്ങളും ഇൻകം ഫണ്ടിലൂടെ നേടിയെടുക്കാം എന്ന ആകർഷണവുമുണ്ട്.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം പലിശ നിരക്കുകൾ വർധിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് യുടിഐ മ്യൂച്ചൽ ഫണ്ടിന്റെ ഫിക്‌സഡ് ഇൻകം വിഭാഗം മേധാവി അമൻദീപ് ചോപ്ര ചൂണ്ടിക്കാട്ടി. റിസർവ് ബാങ്ക് നിരക്കുകളുടെ കാര്യത്തിൽ തീരുമാനം നീട്ടിവെക്കുകയാവും ചെയ്യാൻ സാധ്യത. നടപ്പു സാമ്പത്തിക വർഷത്തിൽ ഒന്നിലേറെ തവണ നിരക്കു കുറക്കലുകൾ ഉണ്ടാകാൻ സാധ്യതയില്ല. ഇത്തരമൊരു സാഹചര്യത്തിൽ യുടിഐ ഡൈനാമിക് ബോണ്ട് ഫണ്ടുകൾ പോലുള്ളവയ്ക്ക് നിക്ഷേപകർക്കു നേട്ടം പ്രദാനം ചെയ്യാനുള്ള കഴിവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സന്തുലിതമായ നിക്ഷേപക്രമം ആസൂത്രണം ചെയ്ത് ഡെറ്റ് നിക്ഷേപങ്ങൾ ശാസ്ത്രീയമായ അവരുടെ നിക്ഷേപങ്ങളുടെ ഭാഗമാക്കാൻ ശ്രമിക്കുന്നവർക്ക് ഈ ഫണ്ട് പ്രയോജനപ്പെടുത്താനാവുന്നതാണ്. അടിസ്ഥാന സൂചികയായ ക്രിസിൽ കോമ്പോസിറ്റ് ബോണ്ട് ഫണ്ട് ഇൻഡക്‌സിനേക്കാൾ മികച്ച പ്രകടനമാണ് ഇത് പ്രകടിപ്പിച്ചു വരുന്നത്. സെപ്റ്റംബർ 30 ലെ കണക്കു പ്രകാരം ഫണ്ട് തുടക്കം മുതൽ 9.96 ശതമാനം നേട്ടം ലഭ്യമാക്കിയപ്പോൾ അടിസ്ഥാന സൂചിക 8.76 ശതമാനം നേട്ടമാണ് കൈവരിച്ചത്.