യു ടി ഐ മാസ്റ്റർഷെയർ 30 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു

Posted on: November 5, 2016

uti-mutual-fund-logo-big-a

കൊച്ചി : ഇന്ത്യയിലെ ആദ്യ ഇക്വിറ്റി അധിഷ്ഠിത മ്യൂച്വൽഫണ്ട് പദ്ധതിയായ യു ടി ഐ മാസ്റ്റർഷെയർ യൂണിറ്റ് സ്‌കീം പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് മൂന്നു രൂപ എന്ന നിരക്കിൽ 30 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചു. ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പദ്ധതി, ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് പദ്ധതികളിലാണ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. നവംബർ എട്ട് ആണ് റെക്കോർഡ് ഡേറ്റ്.

നവംബർ രണ്ടിലെ കണക്കു പ്രകാരം ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിങ് പദ്ധതിയിൽ 33.5784 രൂപയും ഡയറക്ട് പദ്ധതിയിൽ 34.2344 രൂപയുമാണ് എൻഎവി. മികച്ച രീതിയിലെ വൈവിധ്യവത്ക്കരണം യുടിഐ മാസ്റ്റർഷെയറിന് ഏറെ നേട്ടങ്ങളുണ്ടാക്കാൻ സഹായകമാകുന്നുണ്ടെന്ന് യുടിഐ എഎംസിയുടെ ഫണ്ട് മാനേജർ സ്വാതി കുൽക്കർണി ചൂണ്ടിക്കാട്ടി.