യു ടി ഐ എംഎൻസി ഫണ്ടിന് 35 ശതമാനം ലാഭവിഹിതം

Posted on: October 28, 2016

uti-mutual-fund-logo-big-a

കൊച്ചി : യു ടി ഐ എംഎൻസി ഫണ്ട് പത്തു രുപ മുഖവിലയുള്ള യൂണിറ്റുകൾക്ക് 3.50 രൂപ നിരക്കിൽ 35 ശതമാനം നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. ഡിവിഡന്റ് ഓപ്ഷൻ എക്‌സിസ്റ്റിംഗ്, ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് പദ്ധതികളിലാണ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്‌ടോബർ 20 ആണ് റെക്കോർഡ് ഡേറ്റ്.

ലാഭവിഹിതം നൽകുന്നതിന് അനുസൃതമായി ഇവയുടെ എൻഎവിയിൽ കുറവുണ്ടാകും. ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പദ്ധതിയിൽ 91.3216 രൂപയും ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് പദ്ധതിക്ക് 94.3090 രൂപയുമാണ് 2016 ഒക്‌ടോബർ 14 ലെ കണക്കു പ്രകാരമുള്ള എൻഎവി.