യു ടി ഐ ബാലൻസ്ഡ് ഫണ്ടിന് 6.5 ശതമാനം ഡിവിഡൻഡ്

Posted on: September 22, 2016

uti-mutual-fund-logo-big-a

കൊച്ചി : യു ടി ഐ ബാലൻസ്ഡ് ഫണ്ട് 6.5 ശതമാനം നികുതി രഹിത ഡിവിഡൻഡ് പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് 0.65 പൈസ നിരക്കിൽ ലാഭവിഹിതം വിതരണം ചെയ്യും. ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാൻ ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് പ്ലാൻ എന്നിവയിലാണ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്.

സെപ്റ്റംബർ 22 ആണ് റെക്കോർഡ് ഡേറ്റ്. ഡിവിഡൻഡ് നൽകുന്നതിനെ തുടർന്ന് പദ്ധതിയുടെ എൻ എ വിയിൽ അതിനനുസരിച്ചുള്ള കുറവുണ്ടാകും.. ഈ പദ്ധതിയിൽ ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാനിൽ 30.1586 രൂപയും ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് പ്ലാനിൽ 30.6149 രൂപയുമാണ് ഈ വർഷം സെപ്റ്റംബർ 16 ലെ എൻ എ വി.

TAGS: UTI Mutual Fund |