യുടിഐ ഇക്വിറ്റി ഫണ്ടിന് 12.15 ശതമാനം വാർഷിക റിട്ടേൺ

Posted on: September 18, 2016

UTI-Mutual-Fund--Logo-Big

കൊച്ചി : യുടിഐ ഇക്വിറ്റി ഫണ്ടിന് റേറ്റിംഗ് ഏജൻസിയായ ക്രിസിലിൽനിന്നു സിപിആർ 2 റാങ്കിംഗ് ലഭിച്ചു. കൺസിസ്റ്റന്റ് പെർഫോമേഴ്‌സ് – ഇക്വിറ്റി ഫണ്ട്‌സ് എന്ന വിഭാഗത്തിൽ 2016 മാർച്ചിൽ അവസാനിച്ച ക്വാർട്ടറിലെ നേട്ടത്തിനാണ് റാങ്കിംഗ് ലഭിച്ചത്.

അജയ് ത്യാഗിയാണ് യുടിഐ ഇക്വിറ്റിയുടെ ഫണ്ട് മാനേജർ. 1992-ൽ ആരംഭിച്ച യുടിഐ ഇക്വിറ്റി ഫണ്ട്, പ്രവർത്തനം തുടങ്ങിയതു മുതൽ 2016 ജൂൺ 30 വരെ 12.15 ശതമാന വാർഷിക റിട്ടേൺ നേടിയിട്ടുണ്ട്. ഈ കാലയളവിൽ ബഞ്ച്മാർക്കായ ബിഎസ്ഇ 100 ന്റെ റിട്ടേൺ 9.83 ശതമാനമാണ്.

ഫണ്ട് പ്രവർത്തനം തുടങ്ങിയ 1992 മേയിൽ നടത്തിയ10,000 രൂപയുടെ നിക്ഷേപം ഇക്കഴിഞ്ഞ ജൂൺ 30-ന് 1,59,173 രൂപയായി വളർന്നു. ബഞ്ച്മാർക്കിൽ ഈ തുക നിക്ഷേപിച്ചിരുന്നുവെങ്കിൽ അത് 96,110 രൂപയേയാകുമായിരുന്നുള്ളു.

ലാർജ് കാപ് ഓഹരികളിലാണ് ഫണ്ടിന്റെ 84 ശതമാനവും ഇപ്പോൾ നിക്ഷേപിച്ചിട്ടുള്ളത്. ധനകാര്യ സേവനം, ഐടി, കൺസ്യൂമർ ഗുഡ്‌സ്, ഫാർമ എന്നിവയാണ് മുൻനിര നിക്ഷേപമേഖലകൾ. എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ്, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഐടിസി, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയാണ് ഫണ്ടിന്റെ നിക്ഷേപശേഖരത്തിലെ ഓഹരികൾ.

TAGS: UTI Mutual Fund |