ബാങ്കിലെത്താതെ വ്യക്തിഗത വായ്പയുമായി ഫെഡറൽ ബാങ്ക്

Posted on: September 4, 2016

Federal-bank-Logo-Big

കൊച്ചി : ഡിജിറ്റൽ വ്യക്തിഗത വായ്പയെന്ന പുതിയ പദ്ധതിക്ക് ഫെഡറൽ ബാങ്ക് രൂപം നൽകി. ബാങ്കിന്റെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് മിനിട്ടുകൾക്കുള്ളിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. വായ്പ അനുവദിച്ചാലുടൻ അത് ഇടപാടുകാരുടെ അക്കൗണ്ടിൽ ക്രെഡിറ്റാകുകയും ചെയ്യും. ഇടപാടുകാരൻ ഇതിനായി ബാങ്കിന്റെ ശാഖയിലെത്തുകയോ ഏതെങ്കിലും രേഖകളിൽ ഒപ്പിടുകയോ ചെയ്യേണ്ടതില്ല.

ബാങ്ക് ആവിഷ്‌കരിച്ച ബിവൈഒഎം (ബീ യുവർ ഓൺ മാസ്റ്റർ) ഡിജിറ്റൽ റീട്ടെയിൽ വായ്പകളുടെ നിരയിൽ മൂന്നാമത്തേതാണ് ഡിജിറ്റൽ വ്യക്തിഗത വായ്പ. ബാങ്കിംഗ് എന്നത് എപ്പോഴും സന്തോഷകരമായ അനുഭവമായിരിക്കണമെന്നതാണ് തങ്ങളുടെ നയമെന്നും ഡിജിറ്റൽ വ്യക്തിഗത വായ്പ അതിന്റെ ഭാഗമാണെന്നും ഫെഡറൽ ബാങ്ക് ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ.എ.ബാബു പറഞ്ഞു.

TAGS: Federal Bank |