മൂത്തൂറ്റ് ഫിനാൻസിന്റെ ദീർഘകാല വായ്പാ റേറ്റിംഗ് ഉയർന്നു

Posted on: August 20, 2016

Muthoot-Finance-Logo-Big

കൊച്ചി : വായ്പാ റേറ്റിംഗ് ഏജൻസിയായ ഐസിആർഎ മൂത്തൂറ്റ് ഫിനാൻസിന്റെ ദീർഘകാല വായ്പാ റേറ്റിംഗ് എഎ-/സ്റ്റേബിൾ എന്നതിൽ നിന്നും എഎ/സ്റ്റേബിൾ ആയി ഉയർത്തി. ഒരു വർഷത്തിനു മേലുള്ള വായ്പകൾക്കാണിത്. ഹ്രസ്വകാല വായ്പാ റേറ്റിംഗ് ഒരു വർഷത്തിൽ താഴെയുള്ളവയ്ക്കു മാത്രമാണ്.

ഐസിആർഎ റേറ്റിംഗ് പ്രകാരം എഎ എന്നത് സാമ്പത്തിക ബാധ്യതയുള്ള സേവനങ്ങൾക്ക് ഉയർന്ന നിലവാരത്തിൽ ഉറപ്പും സരുക്ഷിതത്വവും നൽകുന്നു എന്നതിന്റെ സൂചനയാണ്. അത്തരം ഇടപാടുകൾക്ക് റിസ്‌ക് കുറവായിരിക്കും. ഇതിന്റെ കൂടെ ഐസിആർഎ ചേർക്കുന്ന + (പ്ലസ്) അല്ലെങ്കിൽ – (മൈനസ്) ചിഹ്നം അവയുടെ ഓരോ വിഭാഗത്തിലെയും സ്ഥിതി വ്യക്തമാക്കുന്നു.

എഎ- എന്ന റേറ്റിംഗ് എഎ ആക്കി പരിഷ്‌കരിച്ചതിലൂടെ മെച്ചപ്പെട്ട റേറ്റിംഗ് നിലവാരത്തിലേക്ക് മാറിയിരിക്കുകയാണ്. ഹ്രസ്വകാല വായ്പാ നിരക്കിന്റെ റേറ്റിംഗിൽ മുത്തൂറ്റിന് നിലവിൽ ഉയർന്ന നിലവാരമുണ്ട്. ഐസിആർഎ എ1+ റേറ്റിംഗ് ആണ് ഇതിന് നൽകിയിട്ടുള്ളത്. ഈ റേറ്റിംഗിലുള്ള ഇടപാടുകൾക്ക് ഉയർന്ന സുരക്ഷിതത്വം ഉറപ്പു നൽകുന്നു. ഇതിന് ക്രെഡിറ്റ് റിസ്‌ക് കുറവാണ്.

സ്വർണ വായ്പയിൽ കൃത്യമായി പലിശ ശേഖരിക്കുന്നതിനാൽ വായ്പാ റിസ്‌ക് കുറയുന്നതായും അത് റേറ്റിംഗ് മെച്ചപ്പെടുത്തുന്നതിന് സഹായകമായതായും മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്‌സാണ്ടർ പറഞ്ഞു. സ്വർണ വായ്പയുടെ കാര്യത്തിൽ വിപണിയിൽ മുന്നിൽ നിൽക്കുന്നതിന് റേറ്റിംഗ് നിർണായക പങ്കു വഹിക്കുന്നുണ്ടെന്നും ജോർജ് അലക്‌സാണ്ടർ പറഞ്ഞു.

TAGS: Muthoot Finance |