ഇന്ത്യൻ സ്വർണ്ണനാണയങ്ങൾ ഫെഡറൽ ബാങ്കിലൂടെ

Posted on: August 18, 2016

 

Federal-bank-Logo-Big

കൊച്ചി : ഇന്ത്യൻ ഗോൾഡ് കോയിനുകൾ (ഐജിസി) വിതരണം ചെയ്യുന്നതിന് എംഎംടിസിയുമായി ഫെഡറൽ ബാങ്ക് കൈകോർക്കുന്നു. ഇടപാടുകാർക്ക് ഐജിസി ലഭ്യമാക്കുന്ന ആദ്യത്തെ സ്വകാര്യമേഖലാ ബാങ്കാണ് ഫെഡറൽ ബാങ്കെന്ന് റീട്ടെയ്ൽ ബിസിനസ് മേധാവി ജോസ് കെ. മാത്യു പറഞ്ഞു. തെരഞ്ഞെടുത്ത ഫെഡറൽ ബാങ്ക് ശാഖകളിൽ നിന്ന് അഞ്ച്, പത്ത്, ഇരുപത് ഗ്രാം വീതം തൂക്കങ്ങളിൽ ഈ സ്വർണനാണയങ്ങൾ ലഭ്യമാണ്.

999 പരിശുദ്ധിയുള്ള 24 കാരറ്റ് ഇന്ത്യൻ സ്വർണ നാണയങ്ങളിൽ ഒരു വശത്ത് അശോകചക്രവും മറുവശത്ത് മഹാത്മാഗാന്ധിയുടെ മുഖവുമാണ് ആലേഖനം ചെയ്തിട്ടുള്ളത്. സർക്കാർ നിയന്ത്രണത്തിൽ പുറത്തിറക്കുന്നതും ബിഐഎസ് ഹാൾമാർക്കുമുള്ള ഏക സ്വർണനാണയവും ഇന്ത്യൻ ഗോൾഡ് കോയിനാണ്.