ഫെഡറൽ ബാങ്കും റിലയൻസ് ജിയോമണിയും കൈകോർക്കുന്നു

Posted on: July 31, 2016

Federal-Bank-Reliance-Jio-Mകൊച്ചി : ഒറ്റ ക്ലിക്കിൽ പണമടയ്ക്കാനുതകുന്ന സേവനത്തിനായി ഫെഡറൽ ബാങ്കും റിലയൻസ് ജിയോമണിയും കരാർ ഒപ്പിട്ടു. മൊബൈലുകളിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനുതകും വിധത്തിൽ വൈകാതെ അവതരിപ്പിക്കപ്പെടുന്ന വാലറ്റ് ആപ്ലിക്കേഷനാണ് റിലയൻസ് ജിയോമണി. ഫെഡറൽ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഈ വാലറ്റിൽ ലഭ്യമായ വിവിധ സേവനങ്ങളിലേക്ക് നേരിട്ടു പണമടയ്ക്കാനുള്ള സേവനം ലഭ്യമാകും.

അതിനായി വാലറ്റിൽ പണം നിക്ഷേപിക്കേണ്ടതില്ലെന്നതാണ് പ്രത്യേകത. എന്നാൽ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഇടപാടു നടത്തുന്നതുവരെ പണം തങ്ങളുടെ ബാങ്ക്അക്കൗണ്ടിൽ തന്നെ നിലനിർത്താൻ സാധിക്കും. പദ്ധതി പ്രാബല്യത്തിലായാൽ ഇടപാടുകാർക്ക് ഒറ്റ ക്ലിക്കിൽ തന്നെ ഒട്ടേറെ പണമിടപാടുകൾ നടത്താനുള്ള സൗകര്യം ലഭ്യമാകുമെന്ന് ഫെഡറൽ ബാങ്ക് ചീഫ്ഓപ്പറേറ്റിംഗ് ഓഫീസർ ശാലിനി വാര്യർ പറഞ്ഞു.