യുടിഐ – സി.ആർ.ടി.എസ്. ഫണ്ടിന് 6.5 ശതമാനം ലാഭവിഹിതം

Posted on: July 13, 2016

UTI-Logo-new-Big

കൊച്ചി : യുടിഐയുടെ ചാരിറ്റബിൾ ആൻഡ് റിലീജിയസ് സൊസൈറ്റീസ് യൂണിറ്റ് സ്‌കീം (യുടിഐ – സി.ആർ.ടി.എസ്.) നൂറു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് ആറര രൂപ പ്രകാരം 6.5 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിങ്, ഡയറക്ട് പദ്ധതികളിൽ ഇതു ബാധകമാണ്. ലാഭവിഹിത വിതരണ നികുതി അടക്കമാണ് ഈ തുക. 2016 ജൂലൈ 14 റെക്കോർഡ് ഡേറ്റ്.

യുടിഐ – സി.ആർ.ടി.എസ്. യൂണിറ്റുകൾക്ക് 2016 ജൂലൈ എട്ടിലെ കണക്കു പ്രകാരം ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിങ് പദ്ധതിയിയിൽ 150.0134 രൂപയും ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് പദ്ധതിയിൽ 152.2002 രൂപയുമാണ് എൻ.എ.വി.