നികുതിദാതാക്കൾക്ക് ഇ ഫയലിംഗ് സൗകര്യവുമായി ഫെഡറൽ ബാങ്ക്

Posted on: July 7, 2016

Federal-Bank-Logo-new-big

കൊച്ചി : ഇടപാടുകാർക്ക് തങ്ങളുടെ ആദായനികുതി റിട്ടേണുകൾ വളരെ എളുപ്പത്തിൽ ഇ ഫയൽ ചെയ്യാനുള്ള സൗകര്യവുമായി ഫെഡറൽ ബാങ്കിന്റെ പുതിയ വെബ്‌സൈറ്റ് നിലവിൽവന്നു. http://www.federalbank.co.in/clear-tax എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇടപാടുകാർക്ക് തങ്ങളുടെ ഫോം നമ്പർ 16 അപ്‌ലോഡ് ചെയ്യാം. ഇതിൽ നിന്നു പോർട്ടൽ സ്വയം വിശദാംശങ്ങൾ സ്വീകരിക്കും. ചുരുക്കം ചില ഭാഗങ്ങൾ മാത്രം ഇടപാടുകാർ പൂരിപ്പിച്ചാൽ മതിയാകും. ഫോം നമ്പർ 16 ഇല്ലാത്ത ഇടപാടുകാർക്കും ഫെഡറൽ ബാങ്കിന്റെ ഇടപാടുകാരല്ലാത്തവർക്കും ഈ സൗകര്യം ഉപയോഗിക്കാം.

പോർട്ടൽ അപ്പോൾതന്നെ ഇ ഫയലിംഗ് പൂർത്തിയാക്കി അക്‌നോളജ്‌മെന്റ് നമ്പർ നൽകും. തികച്ചും സൗജന്യമായാണ് ഈ സേവനം ലഭ്യമാക്കുന്നത്. ചെറിയൊരു ഫീസിന് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സേവനവും പോർട്ടലിലൂടെ ലഭ്യമാക്കുന്നുണ്ട്.

ഇടപാടുകാരുടെ സൗകര്യത്തിനു മുൻതൂക്കം നൽകുന്ന ഫെഡറൽ ബാങ്കിന്റെ മറ്റൊരു ഡിജിറ്റൽ സേവനമാണ് ഇ ഫയലിംഗ് എന്ന് ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ.എ.ബാബു പറഞ്ഞു.