യുടിഐ ഇക്വിറ്റി ഫണ്ട് 28 % ലാഭവീതം പ്രഖ്യാപിച്ചു

Posted on: June 20, 2016

UTI-Logo-new-Big

കൊച്ചി : യുടിഐ ഇക്വിറ്റി ഫണ്ട് ഡിവിഡൻഡ് ഓപ്ഷൻ പദ്ധതികൾക്കു 28 ശതമാനം ലാഭവീതം പ്രഖ്യാപിച്ചു. അതായത് 10 രൂപ മുഖവിലയുള്ള ഒരു യൂണിറ്റിന് 2.80 രൂപ ലാഭവീതമായി ലഭിക്കും. നിലവിലുള്ള ഡിവിഡൻഡ് പ്ലാൻ, ഡയറക്ട് പ്ലാൻ എന്നീ വിഭാഗങ്ങളിലുള്ള യൂണിറ്റ് ഉടമകൾക്കു ഇതു ബാധകമായിരിക്കും. ജൂൺ 20 ആണ് റെക്കാർഡ് ഡേറ്റ്.

നിലവിലുള്ള പ്ലാൻ അനുസരിച്ചുള്ള ഫണ്ടിന്റെ എൻഎവി ജൂൺ 14-ന് 82.6293 രൂപയും ഡയറക്ട് പ്ലാനിന്റേത് 83.6189 രൂപയുമാണ്. അജയ് ത്യാഗി ഫണ്ടു മാനേജരായുള്ള യുടിഐ ഇക്വിറ്റി ഫണ്ട് ആസ്തിയുടെ 80 ശതമാനവും ഓഹരികളിലും ഓഹരിയധിഷ്ഠിത ഉപകരണങ്ങളിലുമാണ് നിക്ഷേപിക്കുന്നത്. ഇരുപതു ശതമാനം വരെ ഡെറ്റ് ഉപകരണങ്ങളിലാണ് നിക്ഷേപിക്കുന്നത്.