യുടിഐ ബാലൻസ്ഡ് ഫണ്ട് 5 ശതമാനം ലാഭവീതം പ്രഖ്യാപിച്ചു

Posted on: June 10, 2016

UTI-Logo-new-Big

കൊച്ചി : യുടിഐ ബാലൻസ്ഡ് ഫണ്ട് ഡിവിഡൻഡ് ഓപ്ഷൻ പദ്ധതികൾക്കു 5 ശതമാനം ലാഭവീതം പ്രഖ്യാപിച്ചു. അതായത് 10 രൂപ മുഖവിലയുള്ള ഒരു യൂണിറ്റിന് 50 പൈസ ലാഭവീതമായി ലഭിക്കും. നിലവിലുള്ള ഡിവിഡൻഡ് പ്ലാൻ, ഡയറക്ട് പ്ലാൻ എന്നീ വിഭാഗങ്ങളിലുള്ള യൂണിറ്റ് ഉടമകൾക്കു ഇതു ബാധകമായിരിക്കും. ജൂൺ 13 ആണ് റെക്കോർഡ് ഡേറ്റ്.

നിലവിലുള്ള പ്ലാൻ അനുസരിച്ചുള്ള ഫണ്ടിന്റെ എൻഎവി ജൂൺ ഏഴിന് 28.2721 രൂപയും ഡയറക്ട് പ്ലാനിന്റേത് 28.6505 രൂപയുമാണ്.