യുടിഐ ഡൈനാമിക് ബോണ്ട് ഫണ്ടിന് മികച്ച നേട്ടം

Posted on: April 14, 2016

UTI-Logo-new-Big

മുംബൈ : പലിശ നിരക്കു താഴുന്ന സാഹചര്യത്തിലും യുടിഐ ഡൈനാമിക് ബോണ്ട് ഫണ്ട് ബഞ്ച് മാർക്കായ ക്രിസിൽ കോമ്പോസൈറ്റ് ബോണ്ട് ഫണ്ട് ഇൻഡെക്‌സിനേക്കാൾ മികച്ച നേട്ടം. പദ്ധതി തുടങ്ങിയതു മുതൽ 2016 മാർച്ച് 31 വരെ ഫണ്ടിന്റെ വാർഷിക റിട്ടേൺ 9.32 ശതമാനമാണ്. ബഞ്ച്മാർക്കിന്റെ റിട്ടേൺ ഈ കാലയളവിൽ 8.19 ശതമാനമാണ്. 2010 ജൂൺ 16-ന് ആണ് പദ്ധതി തുടങ്ങിയത്.

2016-17-ലെ ആദ്യ പണനയത്തിൽ റിസർവ് ബാങ്ക് റീപോ നിരക്കിൽ കാൽശതമാനം വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. പണദൗർലഭ്യത്തെ നേരിടാൻ ബാങ്കുകളെ സജ്ജമാക്കുന്നതിനുള്ള ചില നടപടികളും ആർബിഐ പണനയത്തിൽ എടുത്തിട്ടുണ്ട്. വായ്പാ പലിശ നിരക്കു കുറയ്ക്കുന്നതിനും ധനകാര്യ സംവിധാനത്തൽ വായ്പയുടെ പലിശ പൊതുവേ കുറയുന്നതിനും ഇതു വഴി തെളിക്കും. ഹ്രസ്വകാല യീൽഡ് കുറയുന്നതിനും മാർജിനിലെ വ്യത്യാസം ചുരുങ്ങുന്നതിനും ഇതിടയാക്കുമെന്നാണ് പ്രതീക്ഷ.

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നത്, മൺസൂണിനെ ആശ്രയിച്ചുള്ള പണപ്പെരുപ്പം തുടങ്ങിയവയെല്ലാം ദീർഘകാല യീൽഡിലും വന്യമായ വ്യതിയാനം കൊണ്ടുവരികയാണ്. അതിനാൽ തന്നെ ഉടനേ റീപോ നിരക്ക് റിസർവ് ബാങ്ക് കുറയ്ക്കാനിടയില്ലെന്ന് യുടിഐ എഎംസിയുടെ ഫിക്‌സഡ് ഇൻകം തലവൻ അമൻദീപ് ചോപ്ര അഭിപ്രായപ്പെട്ടു.

ഈ സാഹചര്യത്തിലും യുടിഐ ഡൈനാമിക് ബോണ്ട് ഫണ്ടിന് നിക്ഷേപകർക്കു നേട്ടമുണ്ടാക്കിക്കൊടുക്കുവാൻ സാധിക്കും വിധം യീൽഡിലുണ്ടാകുന്ന വ്യതിയാന അവസരങ്ങൾ ഉപയോഗിക്കാനുള്ള കരുത്തുണ്ടെന്നും ചോപ്ര കൂട്ടിച്ചേർത്തു.