ഫെഡറൽ ബാങ്കും ഫിലിപ് കാപ്പിറ്റലും തമ്മിൽ പിഐഎസ് പങ്കാളിത്തം

Posted on: April 9, 2016

Federal-Bank-Philip-capitalകൊച്ചി : ഫെഡറൽ ബാങ്കും സിംഗപ്പൂർആസ്ഥാനമായ ഫിലിപ്പ് കാപ്പിറ്റലും പ്രവാസികൾക്കായുള്ള പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് സ്‌കീം (പിഐഎസ്) കൈകാര്യം ചെയ്യുന്നതിനുളള പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഇതു സംബന്ധിച്ച പ്രഖ്യാപനം സിംഗപ്പൂരിലെ ഹോട്ടൽ കോറാഡ് സെന്റെനിയലിൽ നടന്നു.

ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസനും ഫിലിപ്പ് കാപ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ ലിംഹ്വാ മിനും ധാരണാപത്രം കൈമാറി.