ഫെഡറൽ ബാങ്കും ഒമാൻ യുഎഇ എക്‌സ്‌ചേഞ്ചും ഫ്‌ളാഷ്‌റെമിറ്റിന് ധാരണ

Posted on: March 21, 2016

Federal-Bank-Logo-new-big

കൊച്ചി : തൽസമയ അക്കൗണ്ട് ക്രെഡിറ്റ് സൗകര്യമായ ഫ്‌ളാഷ്‌റെമിറ്റിനുഫെഡറൽ ബാങ്കും ഒമാൻ യുഎഇ എക്‌സ്‌ചേഞ്ചും തമ്മിൽ ധാരണയായി. ഒമാനിൽ താമസിക്കുന്ന ഇടപാടുകാർക്ക് ഇന്ത്യയിൽ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറ്റാൻ ഇതിലൂടെ സാധിക്കും.

പണം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടുമ്പോൾ തന്നെ അയക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും എസ്എംഎസ് വഴി അറിയിപ്പു ലഭിക്കും. ഇതിലൂടെ ബാങ്കിലോ എക്‌സ്‌ചേഞ്ച് ഹൗസിലോ പോയി തുടരന്വേഷണം നടത്തുകയെന്ന ബുദ്ധിമുട്ട് ഒഴിവാകും.

ഒമാനിലെ പ്രവാസി ഇന്ത്യാക്കാർക്ക് തൽസമയ പണം കൈമാറ്റ സൗകര്യം ഏർപ്പെടുത്താൻ ഒമാൻ യുഎഇ എക്‌സ്‌ചേഞ്ചുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് ഫെഡറൽ ബാങ്ക് ജനറൽ മാനേജർ (ബിസിനസ് ആൻഡ് പ്രൊഡക്ട്‌സ്) ആന്റു ജോസഫ് പറഞ്ഞു.

പണം കൈമാറ്റംചെയ്യുന്നത് ഇടപാടുകാർക്ക് സൗകര്യപ്രദവും തടസരഹിതവുമായ ഒന്നായിരിക്കണമെന്നത് എല്ലായ്‌പോഴും തങ്ങളുടെ ലക്ഷ്യമാണെന്ന് ഒമാൻ യുഎഇ എക്‌സ്‌ചേഞ്ച് സിഇഒ ബോബൻ എം.പി പറഞ്ഞു.