ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി: ധവള പത്രം അവതരിപ്പിക്കും

Posted on: October 28, 2015

India-Gold-Policy-Centre-Bi

കൊച്ചി : കേന്ദ്ര സർക്കാർ പുറപ്പെടുവിപ്പിച്ച സ്വർണ നിക്ഷേപ പദ്ധതികളെക്കുറിച്ച് അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റും ഗോൾഡ് പോളിസി സെന്ററും മുംബൈയിൽ ശിൽപശാല സംഘടിപ്പിച്ചു. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ജുവല്ലറികൾ, ഹാൾ മാർക്ക് സ്ഥാപനങ്ങൾ, സ്വർണ റിഫൈനറികൾ, നിക്ഷേപകർ, സാമ്പത്തിക വിദഗ്ദ്ധർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ യോഗത്തിൽപങ്കെടുത്തു.

സ്വർണ നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട് യോഗത്തിൽ ഉയർന്നു വന്ന വിവിധ അഭിപ്രായങ്ങൾ സർക്കാരിനു മുന്നിൽ ധവള പത്രത്തിന്റെ രൂപത്തിൽ അവതരിപ്പിക്കും. ഈ പദ്ധതികളിലൂടെ സ്വർണ ഇറക്കുമതി കുറയുമെങ്കിലും ആഗോള തലത്തിൽ സ്വർണ വില ഇടിയാൻ ഇടയാക്കുമെന്ന അഭിപ്രായവും ശിൽപശാലയിൽ ഉയർന്നു വന്നു.