യുടിഐ സ്‌പ്രെഡ് ഫണ്ട് യൂണിറ്റുകൾക്ക് ഡിവിഡൻഡ്

Posted on: September 20, 2015

UTI-Logo-new-Big

കൊച്ചി : പത്തു രൂപ മുഖവിലയുള്ള യുടിഐ സ്‌പ്രെഡ് ഫണ്ട് യൂണിറ്റുകൾക്ക് 0.065 രൂപ എന്ന നിലയിൽ 0.65 ശതമാനവും ബാലൻസ്ഡ് ഫണ്ട് യൂണിറ്റുകൾക്ക് 0.50 രൂപ എന്ന നിലയിൽ അഞ്ചു ശതമാനവും നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. സെപ്റ്റംബർ 21 ആണ് റെക്കോർഡ് തീയതി. ഡിവിഡന്റ് ഓപ്ഷൻ സ്വീകരിച്ചിട്ടുള്ള യൂണിറ്റ് ഉടമകൾക്കാവും ലാഭവിഹിതത്തിന് അർഹത. ലാഭവിഹിതം നൽകിയ ശേഷം അതനുസരിച്ച് യൂണിറ്റുകളുടെ എൻഎവി യിൽ കുറവുമുണ്ടാകും.

യുടിഐ സ്‌പ്രെഡ് ഫണ്ട് യൂണിറ്റുകളുടെ ഡിവിഡൻഡ് ഓപ്ഷൻ-എക്‌സിസ്റ്റിംഗ് പ്ലാനിൽ 15.634 രൂപയും ഡയറക്ട് പ്ലാനിൽ 15.874 രൂപയുമാണ് സെപ്റ്റംബർ 15 ലെ എൻഎവി. യുടിഐബാലൻസ്ഡ് ഫണ്ടുകളുടെ ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പദ്ധതിയിൽ 28.2682 രൂപയും ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് പദ്ധതിക്ക് 28.5378 രൂപയുമാണ് എൻഎവി.

TAGS: UTI Mutual Fund |