യുടിഐ മ്യൂച്വൽ ഫണ്ട് രണ്ട് പുതിയ ഫണ്ടുകൾ ആരംഭിച്ചു

Posted on: August 30, 2015

UTI-Logo-new-Big

കൊച്ചി : യുടിഐ മ്യൂച്വൽ ഫണ്ട് അടുത്തയിടെ പുറത്തിറക്കിയ യുടിഐ നിഫ്റ്റി എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് ( യുടിഐ നിഫ്റ്റി ഇടിഎഫ്), യുടിഐ സെൻസെക്‌സ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (യുടിഐ സെൻസെക്‌സ് ഇടിഎഫ്) എന്നിവയിൽ സെപ്റ്റംബർ മൂന്നു മുതൽ എൻഎസ്ഇ, ബിഎസ്ഇ എക്‌സ്‌ചേഞ്ചുകളിൽ വ്യാപാരം ആരംഭിക്കും. ഫണ്ടുകളുടെ ഇഷ്യു ഓഗസ്റ്റ് 24-ന് തുടങ്ങി 26-ന് അവസാനിച്ചിരുന്നു. യുടിഐ നിഫ്റ്റി ഇടിഎഫും യുടിഐ സെൻസെക്‌സ് ഇടിഎഫും ഓപ്പൺ എൻഡഡ് ഫണ്ടുകളാണ്.

സിഎൻഎക്‌സ് നിഫ്റ്റി സൂചികയിലെ ഓഹരികളിലും മണിമാർക്കറ്റ് ഉപകരണങ്ങളിലുമാണ് യുടിഐ നിഫ്റ്റി ഇടിഎഫ് നിക്ഷേപം നടത്തുമ്പോൾ യുടിഐ സെൻസെക്‌സ് ഇടിഎഫ് സെൻസെക്‌സ് സൂചികയിലെ ഓഹരികളിലും മണി മാർക്കറ്റ് ഉപകരണങ്ങളിലുമാണ് നിക്ഷേപിക്കുക. രണ്ടു പദ്ധതികളുടെയും ഫണ്ട് മാനേജർ കൗശിക് ബസു ആണ്.