യുടിഐ സ്‌പ്രെഡ് ഫണ്ട് ലാഭവിഹിതം പ്രഖ്യാപിച്ചു

Posted on: August 19, 2015

UTI-Logo-B

കൊച്ചി : യുടിഐ സ്‌പ്രെഡ് ഫണ്ട് 0.65 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. അതായത് പത്തു രൂപ മുഖവിലയുളള യൂണിറ്റിന് 6.5 പൈസ. നിലവിലുളള ഡിവിഡൻഡ് പ്ലാൻ, ഡയറക്ട് പ്ലാൻ എന്നിവയ്ക്ക് ഈ ലാഭവിഹിതം ലഭിക്കും. ലാഭവിഹിതം ലഭിക്കാനുളള റെക്കാർഡ് ഡേറ്റ് ഓഗസ്റ്റ് 20 ആണ്.

ഓഗസറ്റ് 14-ന് യുടിഐ സ്‌പ്രെഡ് ഫണ്ട് ഡിവിഡൻഡ് ഓപ്ഷന്റെ എൻഎവി 15.593 രൂപയും ഡയറക്ട് പ്ലാൻ എൻഎവി 15.825 രൂപയുമാണ്.ഓഹരി, ഓഹരിയധിഷ്ഠിത ഉപകരണങ്ങൾ, ഡെറിവേറ്റീവ്, ഡെറ്റ് ഉപകരണങ്ങൾ എന്നിവയിൽ നിക്ഷേപിച്ച് മൂലധന വളർച്ചയും ലാഭവിതരണവുമാണ് യുടിഐ സ്‌പ്രെഡ് പദ്ധതി ലക്ഷ്യമിടുന്നത്. കാഷ്, ഡെറിവേറ്റീവ് വിപണികൾ തമ്മിലുളള വില വ്യത്യാസം നല്കുന്ന അവസരം ഫണ്ട് ഉപയോഗപ്പെടുത്തുന്നു.

ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ്, ഡെറ്റ്, മണി മാർക്കറ്റ് ഉപകരണങ്ങൾ എന്നിവയിലാണ് ഈ ഓപ്പൺ എൻഡഡ് ഫണ്ട് നിക്ഷേപം നടത്തുന്നത്. കൗശിക് ബസു ആണ് ഫണ്ടു മാനേജർ.