അഡൈ്വസർമാർക്കായുള്ള മൊബൈൽ ആപ് യുടിഐ പുറത്തിറക്കി

Posted on: July 13, 2015

UTI-Logo-new-Big

കൊച്ചി: യുടിഐ മ്യൂച്ചൽ ഫണ്ടിന്റെ സ്വതന്ത്ര ഫിനാൻഷ്യൽ അഡൈ്വസർമാർക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി. ഫിനാൻഷ്യൽ അഡൈ്വസർമാരുടെ ആവശ്യങ്ങൾ ലളിതമായി നിറവേറ്റാനും ഇടപാടുകാർക്കായുള്ള ശുപാർശകൾ വേഗത്തിൽ നൽകാനും വിൽപ്പനകൾ ഏതാനും ക്ലിക്കുകളിലൂടെ പൂർത്തിയാക്കാനുമെല്ലാം ഈ ആപ്പ് സഹായിക്കും.

നിക്ഷേപകർക്കായുള്ള ശുപാർശകൾ എസ്എംഎസ് ആയി അയക്കാനും നിക്ഷേപകർക്ക് മറുപടിയിലൂടെ ഇടപാട് ഉറപ്പിക്കാനും ഇതിൽ സൗകര്യമുണ്ട്. കമ്മീഷൻ, റിവാർഡ് പോയിന്റുകൾ, അഡൈ്വസറുടെ അവസാന 20 ഇടപാടുകളുടെ വിവരങ്ങൾ എന്നിവയെല്ലാം ഇതിൽ ലഭ്യമാകും. നിക്ഷേപകർക്കായുള്ള സാമ്പത്തികാസൂത്രണ പ്രക്രിയയിൽ അഡൈ്വസർമാരെ സഹായിക്കുകയാണ് ഈ മൊബൈൽ ആപ്ലിക്കേഷന്റെ ലക്ഷ്യമെന്ന് യുടിഐ എഎംസി മാനേജിംഗ് ഡയറക്ടർ ലിയോ പുരി ചൂണ്ടിക്കാട്ടി.