യുടിഐ യൂണിറ്റിന് 6.5 % ലാഭവിഹിതം

Posted on: July 7, 2015

UTI-Logo-new-Big

കൊച്ചി : ചാരിറ്റബിൾ ആൻഡ് റിലിജിയസ് ട്രസ്റ്റ്‌സ് ആൻഡ് രജിസ്റ്റേഡ് സൊസൈറ്റികൾക്കുവേണ്ടിയുളള (യുടിഐ സിആർടിഎസ്) യുടിഐ യൂണിറ്റ് സ്‌കീം പദ്ധതിയിൽ 6.5 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. (100 രൂപ മുഖവിലയുളള യൂണിറ്റിന് 6.5 രൂപ ലാഭവിഹിതം ലഭിക്കും). ജൂലൈ 9 ആണ് റെക്കാർഡ് ഡേറ്റ്.

ഡിവിഡൻഡ് പ്ലാൻ എക്‌സിസ്റ്റിംഗ്, ഡയറക്ട് പ്ലാൻ എന്നീ രണ്ടു പദ്ധതികൾക്കും ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ലാഭവിതരണ നികുതിക്കുശേഷം ലഭിക്കുന്ന ലാഭവിഹിതം 100 രൂപയ്ക്ക് 4.35 രൂപയായിരിക്കും. യുടിഐ സിആർടിഎസിന്റെ എൻഎവി 153.0699 രൂപയാണ്. ഡയറക്ട് പ്ലാനിൽ ഇത് 154.5479 രൂപയും.

ചാരിറ്റബിൾ, റിലിജിയസ്, എഡ്യൂക്കേഷണൽ ട്രസ്റ്റുകൾക്കും മറ്റ് രജിസ്റ്റേഡ് സൊസൈറ്റികൾക്കും നിക്ഷേപത്തിനായി യുടിഐ പുറത്തിറക്കിയിട്ടുളള ഓപ്പൺ എൻഡഡ് ഫണ്ടാണ് ഇത്. ആസ്തിയിൽ 30 ശതമാനം വരെ ഓഹരി, ഓഹരിയധിഷ്ഠിത ഉപകരണങ്ങളിലും ശേഷിച്ചത് ഡെറ്റ്, മണിമാർക്കറ്റ് ഉപകരണങ്ങളിലും നിക്ഷേപിച്ച് നിക്ഷേപകർക്കു ക്രമമായി വരുമാനം നേടിക്കൊടുക്കുകയെന്നതാണ് ഫണ്ടിന്റെ ലക്ഷ്യം.

ഡെറ്റ് വിഭാഗത്തിന്റെ ഫണ്ടു മാനേജർ അമൻദീപ് ചോപ്രയും ഓഹരി വിഭാഗത്തിന്റെ ഫണ്ടു മാനേജർ വി. ശ്രീവാസ്തവയുമാണ്. രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ടുകളിലൊന്നാണ് യുടിഐ മ്യൂച്വൽ ഫണ്ട്. ഫണ്ടിന്റെ 154 പദ്ധതികളിലായി 9.65 ദശലക്ഷം നിക്ഷേപകർക്ക് അക്കൗണ്ട് ഉണ്ട്.