യുടിഐ ഫണ്ടുകൾ ഡിവിഡൻഡ് പ്രഖ്യാപിച്ചു

Posted on: June 24, 2015

UTI-Logo-new-Big

കൊച്ചി : യുടിഐ യുടെ ഡിവിഡൻഡ് ഈൽഡ് ഫണ്ട് 5.5 ശതമാനവും ബാലൻസ്ഡ് ഫണ്ട് അഞ്ചു ശതമാനവും സ്‌പ്രെഡ് ഫണ്ട് രണ്ടു ശതമാനവും നികുതിരഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാൻ, ഡിവിഡൻഡ്ഓപ്ഷൻ ഡയറക്ട് പ്ലാൻ എന്നീ വിഭാഗങ്ങളിൽപ്പെട്ടവയാണ് ഈ മൂന്നു ഫണ്ടുകളും.

സ്വാതി കുൽക്കർണ്ണി ഡിവിഡൻഡ് ഈൽഡ് ഫണ്ടിന്റെയും വി. ശ്രീവാസ്തവ ബാലൻസ്ഡ് ഫണ്ടിന്റെയും കൗശിക് ബാസു സ്‌പ്രെഡ് ഫണ്ടിന്റെയും ഫണ്ട് മാനേജർമാരാണ്.