ഇപ്പോൾ നിക്ഷേപിക്കേണ്ടത് ഹൃസ്വകാല ഇൻകം ഫണ്ടുകളിൽ

Posted on: June 23, 2015

UTI-Mutual-Fund-building-Bi

കുറഞ്ഞ കാലയളവും ഉയർന്ന വരുമാനവും ലഭ്യമാകുന്ന ഹൃസ്വകാല ഇൻകം ഫണ്ടുകളാണ് ഇപ്പോൾ നിക്ഷേപകർക്ക് അഭികാമ്യമെന്ന് യുടിഐ ഷോർട്ട് ടേം ഫണ്ടിന്റെ ഫണ്ട് മാനേജർ സുധീർ അഗ്രവാൾ. യുടിഐ ഷോർട്ട് ടേം ഇൻകം ഫണ്ട് കുറഞ്ഞ റിസ്‌കിന്റേയും ഉയർന്ന ലിക്വിഡിറ്റിയുടേയും പിൻബലത്തിൽ ന്യായമായ വരുമാനം ലഭ്യമാക്കും. ഈ ഫണ്ട് മണി മാർക്കറ്റ് സെക്യൂരിറ്റികളിലും ഉയർന്ന നിലവാരമുള്ള കടപ്പത്രങ്ങളിലും അധിഷ്ഠിതമായ നിക്ഷേപ രീതിയാണ് അവലംബിക്കുന്നത്. നാലു വർഷമാണ് കാലാവധി.

വൈവിധ്യവത്ക്കരണവും ഉയർന്ന ക്രെഡിറ്റ് നിലവാരവുമാണ് ഷോർട്ട് ടേം ഇൻകംഫണ്ടിന് നിക്ഷേപ സ്വീകാര്യത നേടിക്കൊടുക്കുന്നത്. അടുത്ത മൂന്നു മുതൽ ആറു വരെ മാസങ്ങളിൽ കൂടുതൽ നിരക്കു കുറയ്ക്കലുകൾ ഉണ്ടാകാനുള്ള സാധ്യതയുടെ വെളിച്ചത്തിൽ ഹൃസ്വകാല ഇൻകം ഫണ്ടുകൾക്ക് കൂടുതൽ താത്പര്യമുയരുമെന്നാണ് സുധീർ അഗ്രവാൾ ചൂണ്ടിക്കാട്ടി. ഉയർന്ന വരുമാനത്തിനു പുറമെ ആറു മുതൽ 12 വരെ മാസങ്ങൾക്കുള്ളിൽ കൂടുതൽ നിരക്കു വർധനയുണ്ടായാൽ മൂലധന വർധനവിലൂടെയുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചും നിക്ഷേപകർക്കു ചിന്തിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിസിൽ ഷോർട്ട് ടേം ബോണ്ട് ഫണ്ട് സൂചികയുടെ പ്രകടനത്തെ തുടർച്ചയായി മറികടക്കുന്നതാണ് യുടിഐ ഷോർട്ട് ടേം ഇൻകം ഫണ്ടിന്റെ പ്രകടനം. 2015 മാർച്ച് 31 ലെ കണക്കുകൾ പ്രകാരം ഈ ഫണ്ട് തുടങ്ങിയതിനു ശേഷം 9.28 ശതമാനം വരുമാനം നൽകിയിട്ടുണ്ട്. ഇതേ സമയം അടിസ്ഥാന സൂചികയുടെ വരുമാനമാകട്ടെ 7.72 ശതമാനവുമായിരുന്നു.