വരുമാന വളർച്ചയ്ക്ക് യുലിപ്പ്

Posted on: June 2, 2015

UTI-Surak-Kaeley-big

വിപണിയിലെ ചലനങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കാത്തയാളാണു നിങ്ങളെങ്കിൽ നേട്ടത്തിന് ആശ്രയിക്കാവുന്നത് യുലിപ്പുകളെയാണന്ന് യുടിഐ മ്യൂച്വൽഫണ്ട് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഗ്രൂപ്പ് പ്രസിഡന്റ് സുരാജ് കെയ്‌ലി പറഞ്ഞു. 10, 15 വർഷ കാലാവധിയുടെ യുടിഐ യുലിപ്പ് ഇത്തരത്തിലുള്ള മ്യൂച്വൽ ഫണ്ട് ഉത്പന്നങ്ങളാണ്. കാലാവധി, ടാർജറ്റ് തുക എന്നിവയുടെ അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് പരമാവധി 15 ലക്ഷം രൂപ വരെ ലൈഫ് ഇൻഷുറൻസ് കവറേജും ഇതിന്റെ ഗുണഫലങ്ങളിൽപ്പെടുന്നു.

2015 മാർച്ച് വരെയുള്ള 5 വർഷത്തേക്ക് 9.38 % ബെഞ്ച്മാർക്ക് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്ന സ്ഥാനത്ത് 10.52 % കൈവരിക്കാൻ ഈ ഫണ്ടിനു കഴിഞ്ഞു. തുടക്കം മുതലുള്ള റിട്ടേൺ സിഎജിആർ അടിസ്ഥാനമാക്കി 2015 മാർച്ചിൽ രേഖപ്പെടുത്തിയത് 11.05 ശതമാനമാണ്. ലാളിത്യവും വിശ്വാസ്യതയും മുഖമുദ്രയായുള്ള യുടിഐ യുലിപ്പിന് ചെറുകിട നഗരങ്ങളിലെ നിക്ഷേപകർക്കിടയിൽ പ്രത്യേക പ്രിയമാണുള്ളതെന്ന് സുരാജ് കെയ്‌ലി ചൂണ്ടിക്കാട്ടി.

യുടിഐ യുലിപ്പിൽ ഇൻഷുറൻസ് പ്രീമിയത്തിന്റെ വിഹിതം പ്രത്യേകമായി നൽകേണ്ടതില്ല. ഇതു കൂടി ഉൾപ്പെടുന്നതാണ് നിക്ഷേപത്തുക. ഗ്രൂപ്പ് ഇൻഷുറൻസിന്റെ ഭാഗമായി ഓരോ യൂണിറ്റ് ഉടമയുടെ പേരിലുമുള്ള പ്രീമിയം കൃത്യമായി വകയിരുത്താൻ എൽഐസിയും ഇതര ഇൻഷുറൻസ് കമ്പനികളുമായി ഇതിനു പ്രത്യേക ധാരണയുണ്ട്. ലളിതവും സുഗമവുമായ പേമെന്റ് ഓപ്ഷനുകളാണ് യുടിഐ യുലിപ്പിനെ നിക്ഷേപകർ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് സുരാജ് കെയ്‌ലി കൂട്ടിച്ചേർത്തു.

ഏതെങ്കിലും സാഹചര്യത്തിൽ യൂണിറ്റ് ഉടമ നിക്ഷേപ ഗഡു മുടക്കിയാലും എൽഐസി അഥവാ ഇതര ഇൻഷുറൻസ് കമ്പനിക്കുള്ള പ്രീമിയം കൃത്യമായി അടയ്ക്കാനും സംവിധാനമുണ്ട്, ഇതിനായി യൂണിറ്റ് ഉടമ അപേക്ഷാ ഫോറത്തിൽ അധികാരപ്പെടുത്തുന്നപക്ഷം നിക്ഷേപകന്റെ നിലവിലുള്ള യൂണിറ്റിൽ നിന്നുള്ള തുകയായിരിക്കും ഈയാവശ്യത്തിനു വിനിയോഗിക്കുക.

ദീർഘകാലാടിസ്ഥാനത്തിലുള്ള ഫണ്ടായതിനാൽ അതിനനുസൃതമായി മൂലധനത്തിന്മേൽ സുസ്ഥിര വളർച്ച ഉറപ്പാക്കുന്ന ഉൽക്കർഷ സ്വഭാവമുള്ള മികച്ച ബിസിനസുകളെയാണ് യുടിഐ യുലിപ്പിന്റെ ഫണ്ട് മാനേജർമാർ ഉപയോഗപ്പെടുത്തുന്നത്. ലൈഫ് ഇൻഷുറൻസ്, വരുമാന വളർച്ച, നികുതിയാനുകൂല്യം തുടങ്ങിയ ഘടകങ്ങൾ ഒരുമിക്കുന്നതിനാൽ ഒരു സമഗ്ര നിക്ഷേപ സാധ്യതയെന്ന നിലയിൽ പൂർണത അവകാശപ്പെടാനാകും യുടിഐ യുലിപ്പിനെന്ന് കെയ്‌ലി അഭിപ്രായപ്പെട്ടു.