44 ലക്ഷത്തിന്റെ നിക്ഷേപവുമായി സ്മിത്ത്‌സ് ഗ്രൂപ്പ്

Posted on: December 6, 2022

കൊച്ചി : ബ്രിട്ടന്‍ ആസ്ഥാനമായുള്ള ആഗോള വ്യാവസായിക സാങ്കേതിക കമ്പനിയുടെ ഭാഗമായ സ്മിത്ത്‌സ് ഗ്രൂപ്പ് ഇന്ത്യ 44 ലക്ഷം രൂപ വിലമതിക്കുന്ന സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വയം സഹായ എന്‍ജിഒ ആയ കൊച്ചി എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജിനെ പിന്തുണയ്ക്കും.

അകൃതി റിഷേപ്പിംഗ് ലൈവ്‌സ് ബൈ സ്മിത്ത്‌സ് എന്ന സിഎസ്ആര്‍ പ്രോഗ്രാമിന് കീഴില്‍ കൊച്ചിയിലെ എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജിലും യൂത്ത് ഹോമിലും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു.

കമ്മ്യൂണിറ്റികള്‍ക്ക് സംഭാവന നല്‍കുന്നതിന് ഇന്ത്യയിലെ സ്മിത്തിന്റെ സഹപ്രവര്‍ത്തകരെ ശരിയായ രീതിയില്‍ ഇടപഴകിക്കുക എന്നതാണ് അകൃതിയുടെ ലക്ഷ്യം. ഇത് സ്മിത്ത്‌സ് ഗ്രൂപ്പിന്റെ വിശാലമായ സുസ്ഥിരതാ ശ്രമങ്ങളുടെ ഭാഗമാണ്. സോളാര്‍ പാനലുകള്‍ സുസ്ഥിരത പ്രോത്സാഹിപ്പിക്കും. ഇത് പരിസ്ഥിതി സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.

താരതമ്യേന ചെറിയ തോതിലാണെങ്കിലും, എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലെജുകളില്‍ സ്മിത്ത് സ്ഥാപിച്ച സോളാര്‍ പാനലുകള്‍ സുസ്ഥിരമായ ഭാവിയിലേക്കുള്ള ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. കുടുംബ വീടിനായി ലഭിക്കുന്നസ്‌പോണ്‍സര്‍ഷിപ്പിന്റെ സഹായത്തോടെ, വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള ചെലവുകള്‍ പരിരക്ഷിക്കപ്പെടും, ഇത് കുട്ടികളുടെ ആരോഗ്യകരമായ വി
കസനം കൂടുതല്‍ മെച്ചപ്പെടുത്തും.

 

TAGS: Smith Group |