യു എന്‍ കാലാവസ്ഥാ ഉച്ചകോടി തുടങ്ങി

Posted on: December 3, 2018

കാറ്റോവീസ് : ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി ( കോപ്‌സ് 24 ) പോളണ്ടിലെ കാറ്റോവീസ് നഗരത്തില്‍ ഞായറാഴ്ച തുടങ്ങി. പാരീസ് ഉടമ്പടി എത്രയും വേഗം നടപ്പാക്കാനുള്ള സാങ്കേതികനിയമങ്ങള്‍ രൂപവത്കരിക്കുകയാണ് ഡിസംബര്‍ 15 വരെ നടക്കുന്ന സമ്മേളനത്തിന്റെ ഊന്നല്‍. 195 രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭൗമതാപനിലയിലെ വര്‍ധന 105 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന പാരീസ് ഉടമ്പടി നിലവില്‍ വന്നശേഷം ആദ്യമായാണ് കാലാവസ്ഥാ സമ്മേളനം ചേരുന്നത്.

TAGS: COP24 | Katowice |